തങ്ങളെ പ്രണയത്തിലേക്ക് എത്തിച്ചത് ആ സംഗീതം; ആഷിഖ് അബുവുമായുളള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറഞ്ഞ് റിമ കല്ലിങ്കല്‍

Malayalilife
  തങ്ങളെ പ്രണയത്തിലേക്ക് എത്തിച്ചത് ആ സംഗീതം; ആഷിഖ് അബുവുമായുളള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറഞ്ഞ് റിമ കല്ലിങ്കല്‍

ലയാള സിനിമയില്‍ ആരാധകര്‍ക്ക് പ്രിയങ്കരരായ  താര ദമ്പതികള്‍ നിരവധികള്‍ നിരവധി പേരുണ്ടെങ്കിലും വിവാഹ ശേഷവും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താരദമ്പതികള്‍ വിരളമാണ്. നടന്‍ ഇന്ദ്ര ജിത്തും പൂര്‍ണിമയും ഇന്നും സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ്. ഇരുവരും തമ്മിലുളള കെമിസ്ട്രിയും ഇരുവരും ഒരുമിച്ചുളള  ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുണ്ട്. സിനിമയില്‍ നിന്നും വിട്ട് ഫാഷന്‍  ഡിസൈനിങ്ങില്‍ സജീവയായ പൂര്‍ണിമ ആഷിഖ് അബു ചിത്രമായ വൈറസിലൂടെ വെളളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ്. അത്തരത്തില്‍ സിനിമ ലോകത്ത് സജീവമായ മറ്റൊരു താരദമ്പതികളാണ് റിമാ കല്ലിങലും ആഷിഖ് അബുവും. വളരെ ലളിതമായ രീതിയില്‍ വിവാഹം കഴിച്ചവരാണ് ആഷിക് അബുവും റിമയും. കേരളക്കര ഏറ്റെടുത്ത വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹത്തിന് മുന്‍പോ ശേഷമോ രണ്ട് പേരും തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ ആഷിക് അബുവുമായി തുടക്കത്തില്‍ ചെറിയൊരു സൗഹൃദം മാത്രമായിരുന്നെന്നും പിന്നീട് അത് പ്രണയത്തിലേക്ക് എത്തിയതിനെ കുറിച്ചും റിമ മനസ് തുറന്നിരിക്കുകയാണ്. 

നടി റിമ കല്ലിങ്കല്‍ 2008 ലെ മിസ് കേരള മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായ റിമ കല്ലിങ്കല്‍ 2009 ല്‍ ഋതു എന്ന സിനിമയിലൂടെയായിരുന്നു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ വ്യത്യസ്തങ്ങളായ ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടി ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. 2013 നവംബറിലാണ്

സംവിധായകന്‍ ആഷിഖ് അബുവുമായി റിമയുടെ വിവാഹം നടന്നത്. ലളിതമായ ചടങ്ങില്‍ നടന്ന വിവാഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.  എന്നാല്‍ വിവാഹത്തിനു മുന്‍പ് സാധാരണ  പ്രയിതാക്കളെ പോലെ ഇരുവരുടെയും പ്രണയവാര്‍ത്ത ഗോസിപ്പു കോളങ്ങളില്‍ വന്നിരുന്നില്ല എന്നതാണ് മറ്റൊരു സവിശേഷത. തങ്ങള്‍ തമ്മിലുണ്ടായിരുന്ന സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നാണ് റിമ പറയുന്നത്.  സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് സംസാരിച്ചായിരുന്നു തങ്ങള്‍ സുഹൃത്തുക്കളാവുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് വേണ്ടി തന്നെയും ക്ഷണിച്ചിരുന്നുവെന്നും റിമ പറയുന്നു. അത് കേരളത്തിലെ ഒരു പ്രമുഖ സംഗീത ബാന്‍ഡിനൊപ്പമായിരുന്നു. എന്നാല്‍ ആ സമയത്ത് ഷൂട്ടിംഗിന്റെ തിരക്കുകളായിരുന്നതിനാല്‍ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. പിന്നീട് ഞങ്ങള്‍ ആ ബന്ധം തുടര്‍ന്നു. ആ സംഗീതം പിന്നീട് ഒരിക്കല്‍ അതേ മ്യൂസിക് ബാന്‍ഡ് ഈ സ്ഥലത്ത് പരിപാടി അവതരിപ്പിക്കുന്നുണ്ടെന്നും എന്നോട് വരുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. താന്‍ വരാമെന്നും പറഞ്ഞു. തങ്ങള്‍ രണ്ട് പേരും ഒന്നിച്ചായിരുന്നു ആ സംഗീത പരിപാടിയില്‍ പോയത്. രണ്ട് പേര്‍ക്കും ആ സംഗീതം ഇഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ ബന്ധത്തിന് കരുത്ത് പകര്‍ന്നത് ആ സംഗീതമായിരുന്നെന്നാണ് റിമ പറയുന്നത്. പിന്നീട് 22 ഫീമെയില്‍ എന്ന ചിത്രം പിറന്നു, അതിന് പിന്നാലെ ബാക്കിയുള്ള കാര്യങ്ങളെല്ലാം സംഭവിച്ചുവെന്നും നടി പറയുന്നു. 

സിനിമയ്ക്കുള്ളിലും പുറത്തും നിലപാടുകളിലൂടെയാണ് ഇരുവരും ആരാധകരെ സ്വന്തമാക്കിയത്. ശക്തമായ നിലപാടുകള്‍ എടുക്കുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു എന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. മലയാള സിനിമയിലെ വനിതകളുടെ നേതൃത്വത്തില്‍ ആരംഭിച്ച വുമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ മുന്‍പന്തിയില്‍ റിമയുടെ സാന്നിധ്യമുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയും മറ്റുമായി റിമ കൈകൊള്ളുന്ന നിലപാടുകള്‍ക്ക് വമ്പന്‍ കൈയടിയാണ് ലഭിക്കാറുള്ളത്. ഇതേ അഭിപ്രായങ്ങളാണ് തന്നെയാണ് ആഷിക് അബുവിനും. ആഷിഖ് അബു അവസാനമായി സംവിധാനം ചെയ്ത മായാനദി സൂപ്പര്‍ ഹിറ്റായിരുന്നു. ഇനി വൈറസ് എന്ന സിനിമയാണ് ആഷികിന്റേതായി വരാനിരിക്കുന്നത്. നിപ്പാ വൈറസിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ റിമയും അഭിനയിക്കുന്നുണ്ട്.

Rima Kallingal says about her marriage and love with aashiq abu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES