മലയാളസിനിമയെ പിടിച്ച് കുലുക്കിയ വേര്പാടിയിരുന്നു നടന് സച്ചിയുടേത്. മികച്ച സിനിമകളാണ് സച്ചി മലയാളത്തിന് സമ്മാനിച്ചത്. സിനിമയിലെ പ്രശ്സ്ത താരങ്ങളും തിരക്കഥാകത്തുകളും സംവിധായകരും സച്ചിയെ അവസാനമായി കാണാനെത്തിയപ്പോള്‍ നെഞ്ചുപൊട്ടി വിതുമ്പുകയായിരുന്നു. നടന് പൃഥ്വിരാജ് തന്റെ ദുഖം വാക്കുകളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. സച്ചി തന്റെ ഹൃദയത്തോട് ഏറെ അടുത്തു നിന്നിരുന്ന വ്യക്തിയായിരന്നെന്ന് പൃഥ്വി മുന്‍പ് പറഞ്ഞിട്ടുണ്ട്. ഒരുപാട് നല്ല കഥകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ടെന്നും എല്ലാം സ്ക്രീനിലെത്തണമെന്നുമാണ് ആഗ്രഹമെന്നും പൃഥ്വിരാജ് വിവധ അഭിമുഖങ്ങളിലായി വ്യക്തമാക്കിയിരുന്നു. പൃഥ്വിയുടെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ പൃഥ്വിരാജും ഇരുവരുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. തനിക്ക് 23 വര്‍ഷം മുന്‍പ് തന്റെ അച്ഛന് മരണപ്പെട്ടപ്പോള്‍ അനുഭവിച്ച വേദനയാണ് സച്ചിയുടെ വേര്‍പാടിലും ഉണ്ടായതെന്നാണ് പൃഥ്വി കുറിച്ചിരുന്നു. എല്ലാം നഷ്ടപ്പെട്ടവരെ പോലെ കരഞ്ഞ് തളര്‍ന്ന് നില്ക്കുന്ന ബിജുമേനോന്റെയും പൃഥ്വിയുടെയും മുഖം ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കണ്ടുനില്‍ക്കാനായില്ല.
ഇപ്പോഴിതാ സച്ചിയുടെ ശേഷക്രിയകളെല്ലാം പൂര്‍ത്തിയായതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. സംസ്കാരാനന്തര ചടങ്ങുകള്‍ക്ക് ശേഷം പിതൃപിണ്ഡം നദിയിലൊഴുക്കിയതിന്റെ ചിത്രമാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.സത്യം എന്ന തലക്കെട്ടോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ സത്യം എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ചപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പൃഥ്വി ചിത്രം പങ്കുവെച്ചപ്പോള്‍ കുറിച്ചത് സച്ചി എന്നായിരുന്നു. പൃഥ്വിയുടെ ചിത്രത്തിന് കമന്റുകളിലൂടെ ആരാധകര്‍ തങ്ങളുടെ സങ്കടവും പങ്കുവെക്കുന്നുണ്ട്. സച്ചി ഒരിക്കലും മരിക്കുന്നില്ല, അദ്ദേഹത്തിന്റെ ഓരോ സിനിമകളിലൂടെയും അദ്ദേഹം പ്രേക്ഷക മനസ്സില്‍ ഇനിയും ജീവിക്കുമെന്നാണ് ഒരു ആരാധകന്റെ കമന്റ്.ചിലരെ ഓര്‍ക്കാന്‍ ഈ ലോകത്തു നല്ലത് ഒന്നും ബാക്കി ഉണ്ടാവില്ല എന്നാല്‍ സച്ചി സാറിനെ കുറിചു ഇപ്പോളും നമ്മള് സംസാരികുന്നു എന്നുള്ളതു തന്നെയാണ് സാറിനു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം എന്നാണ് മറ്റൊരു ആരാധകന് കുറിച്ചിരിക്കുന്നത്.