Latest News

സത്യം, ധര്‍മ്മം, നീതി, കരുണ, ബഹുമാനം ഇവയൊക്കെ മുറുകെ പിടിച്ചു വേണം മുന്നോട്ട് പോകാന്‍ എന്നാണ് മഞ്ജു മകള്‍ക്ക് നല്‍കിയ ഉപദേശം;അവള്‍ക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും നല്‍കി: വിവാഹമോചനത്തിലും നിര്‍ണായകമായത് മകളുടെ തീരുമാനം; ദയയുടെ പക്വതയെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്റഫ് 

Malayalilife
സത്യം, ധര്‍മ്മം, നീതി, കരുണ, ബഹുമാനം ഇവയൊക്കെ മുറുകെ പിടിച്ചു വേണം മുന്നോട്ട് പോകാന്‍ എന്നാണ് മഞ്ജു മകള്‍ക്ക് നല്‍കിയ ഉപദേശം;അവള്‍ക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും നല്‍കി: വിവാഹമോചനത്തിലും നിര്‍ണായകമായത് മകളുടെ തീരുമാനം; ദയയുടെ പക്വതയെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്റഫ് 

നടി മഞ്ജു പിള്ളയുടെ വിവാഹ മോചനത്തില്‍ നിര്‍ണായകമായത് മകളുടെ തീരുമാനമായിരുന്നു എന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ആലപ്പി അഷ്റഫ്. പ്രതിസന്ധികളില്‍ തളരാത്ത പെണ്‍കരുത്താണ് മഞ്ജു പിള്ളയെന്നാണ് അഷ്റഫ് പറയുന്നത്. മഞ്ജു പിള്ളയുടേയും സുജിത് വാസുദേവിന്റേയും ദാമ്പത്യത്തേയും വിവാഹ മോചനത്തേയും കുറിച്ചും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുന്നുണ്ട്. 

എന്നും തിരക്കുള്ള നടിയായിരുന്നു മഞ്ജു പിള്ള. ഇത്രയും വര്‍ഷമായി അഭിനയ രംഗത്ത് തുടരുന്ന മഞ്ജു പിള്ളയെക്കുറിച്ച് മോശമായ കഥകളൊന്നും പ്രചരിച്ചിട്ടില്ല. സീരിയലില്‍ അഭിനയിച്ചിരുന്ന കാലത്ത് പ്രണയത്തിലൂടെ നടന്‍ മുകുന്ദന്‍ മേനോനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. പിന്നീട് നാളുകള്‍ക്ക് ശേഷമാണ് സുജിത്ത് വാസുദേവ് എന്ന ഛായാഗ്രാഹകനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും'' ആലപ്പി അഷ്‌റഫ് പറയുന്നു. 23 വര്‍ഷം മാത്രമേ അവരുടെ ദാമ്പത്യം നീണ്ടുനിന്നുള്ളൂ. പിന്നീട് അവര്‍ നല്ല സുഹൃത്തുക്കളായി പിരിയുകയാണ് ഉണ്ടായത്. 

അതിന്റെ കാരണങ്ങളൊക്കെ തികച്ചും അവരുടെ സ്വകാര്യതയാണ്. പരസ്പരം പൊരുത്തപ്പെടാന്‍ കഴിയാത്തത് കൊണ്ടാണല്ലോ അവര്‍ പിരിഞ്ഞത്. എന്തൊക്കെയായാലും അവര്‍ പിരിയാനുള്ള കാരണം മകള്‍ ദയയെ ബോധ്യപ്പെടുത്തിയെന്നും മകളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് ഇവരുമെത്തിയതെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. പൊരുത്തപ്പെട്ടു പോകാന്‍ ആകാതെ ഒന്നിച്ചു ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്നും രണ്ട് പേര്‍ക്കും സന്തോഷം ലഭിക്കുന്നതാണ് നല്ലതെന്നുമാണ് ദയ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പക്വതയോടെയാണ് ദയ തീരുമാനമെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. മകള്‍ക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മഞ്ജു പിള്ള നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 

രാത്രിയെ പേടിയില്ലാത്ത, സ്വയം നോക്കാന്‍ അറിയുന്ന ഈ തലമുറയിലെ കുട്ടികളെ പിടിച്ചു വച്ചിട്ട് കാര്യമില്ലെന്നാണ് മഞ്ജു പിള്ളയുടെ പക്ഷമെന്നും അദ്ദേഹം പറയുന്നു. സത്യം, ധര്‍മ്മം, നീതി, കരുണ, ബഹുമാനം ഇവയൊക്കെ മുറുകെ പിടിച്ചു വേണം മുന്നോട്ട് പോകാന്‍ എന്നാണ് മഞ്ജു മകള്‍ക്ക് നല്‍കിയ ഉപദേശം. ഇതൊക്കെ കൈ മുതലായി ഉള്ളതിനാലാണ് മഞ്ജു പിള്ളയ്ക്ക് ഇത്രയും കാലം ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറയുന്നു.
 

Read more topics: # മഞ്ജു പിള്ള
alappy ashraf about manju pillai daya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES