പ്രിയ നടനും സഹതാരവുമായി അനില്‍ നെടുമങ്ങാടിന്റെ വേര്‍പാടിന്റെ ഞെട്ടിലിലാണ് താരലോകം. മണിക്കൂര്കള്ക്ക് മുന്‍പ് കണ്ട് പിരിഞ്ഞ സുഹൃത്തിനെയാണ് പലര്‍ക്കും നഷ്ടമായത്. താരങ്ങളൊക്ക ആ വലിയ നഷ്ടത്തിന്റെ നഷ്ടത്തിന്റെ നടുക്കത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ല. വാക്കുകളില്ല എന്നാണ് പഥ്വനിരാജ് ആ നഷ്ടത്തെ കുറിച്ചത്. ഇന്നലെയായിരുന്നു സംവിധായകന് സച്ചിയുടെ ജന്മദിനവും. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഇരുവരേയും ഓര്‍ക്കുകയായിരുന്നു നടന് പൃഥ്വിരാജ്.
ജന്മദിനാശംസകള് സഹോദരാ. ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്സ്. ഐ മിസ് യു സച്ചി, പൃഥ്വി കുറിച്ചു.വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിലാണ് അനില്‍ മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
അപകട വിവരം സുഹൃത്തുക്കള്‍ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകള്‍ക്കകം അനിലിനെ കരയ്ക്കെത്തിക്കുകയും ചെയ്തു. ആംബുലന്‍സിലേക്ക് കയറ്റുമ്ബോള്‍ അനിലിന് ജീവനുണ്ടായിരുന്നു. ഡാം സൈറ്റില്‍ നിന്നുംതൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇതിനിടെ മരണം സംഭവിച്ചിരുന്നു. രാത്രി വൈകിയും ആരാധാകരും സിനിമ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേരെത്തിയുന്നു.