Latest News

മമ്മുക്കാ ഭയങ്കര അപ്‌ഡേറ്റ് ആണ്; സ്‌കിപ്പറ്റ് സെലെക്ഷന്‍ ഒക്കെ വേറെ ലെവല്‍; ലാലേട്ടന്‍ അത്ര പോരാ;ഇനി ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ രജനി സാറിന് മാത്രമേ എന്നെ വിമര്‍ശിക്കുവാന്‍ ഉള്ള അറിവ് ഉള്ളൂ; അല്‍ഫോന്‍സ് പുത്രനെ ട്രോളി ഒമര്‍ ലുലുവിന്റെ കുറിപ്പ്

Malayalilife
മമ്മുക്കാ ഭയങ്കര അപ്‌ഡേറ്റ് ആണ്; സ്‌കിപ്പറ്റ് സെലെക്ഷന്‍ ഒക്കെ വേറെ ലെവല്‍; ലാലേട്ടന്‍ അത്ര പോരാ;ഇനി ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ രജനി സാറിന് മാത്രമേ എന്നെ വിമര്‍ശിക്കുവാന്‍ ഉള്ള അറിവ് ഉള്ളൂ; അല്‍ഫോന്‍സ് പുത്രനെ ട്രോളി ഒമര്‍ ലുലുവിന്റെ കുറിപ്പ്

മോഹന്‍ലാല്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ എല്ലാം പരാജയങ്ങള്‍ നേരിടുകയാണ്. ദൃശ്യമാണ് അവസാനമായി അദ്ദേഹത്തിന്റെ ഏറ്റവും കൂടുതല്‍ വിജയം നേടിയത്. ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം 'എലോണ്‍'  ഏറ്റവും വലിയ പരാജയമായിമാറി. 

അതുകൊണ്ട് തന്നെ മോഹന്‍ലാ എന്ന നടനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത് വളരെ വിമര്‍ശനങ്ങളായിരുന്നു ഇതിനെതിരെ ശ്കതമായി പ്രതികരിച്ചുകൊണ്ട് സിനിമ രംഗത്തെ പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ഒമര്‍ ലുലു പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നത്.

മോഹന്‍ലാലിന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി ആയിട്ടാണ് ഒമറിന്റെ പോസ്റ്റ്.പോസ്റ്റിന് അവസാനം അല്‍ഫോന്‍സ് പുത്രനെ ട്രോളുകയും ചെയ്യുന്നുണ്ട് ഒമര്‍. ഒമറിന്റെ പോസ്റ്റിങ്ങനെ -

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു പ്രമുഖ സിനിമാ ഗ്രൂപ്പില്‍ ഉള്ള ചര്‍ച്ച മമ്മുക്കാ ഭയങ്കര അപ്‌ഡേറ്റ് ആണ് സ്‌ക്രിപ്പറ്റ് സെലെക്ഷന്‍ ഒക്കെ വേറെ ലെവല്‍ ആണ് ലാലേട്ടന്‍ അത്ര പോരാ എന്ന്.എന്നിട്ട് മമ്മുക്ക ഒഴിവാക്കി വിട്ട സ്‌ക്രിപ്പ്റ്റ് മാത്രം നോക്കൂ രാജാവിന്റെ മകന്‍, കമ്മീഷണര്‍, ഏകലവ്യന്‍, ചാണക്ക്യന്‍, മെമ്മറീസ്, ദൃശ്യം. ഇങ്ങനെ പോകുന്നു ലിസ്റ്റ്, സിനിമ എന്നത് ഒരു മാജിക്ക് ആണ് ആര്‍ക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റാത്ത മാജിക്ക്,100 കോടി നേടിയ മാളികപ്പുറം ടീംമിന് അഭിനന്ദനങ്ങള്‍.ഇനി ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ രജനി സാറിന് മാത്രമേ എന്നെ വിമര്‍ശിക്കുവാന്‍ ഉള്ള അറിവ് ഉള്ളൂ, അപ്പോ ഓക്കെ ഗുയ്‌സ്.

'നല്ലസമയം'എന്ന ചിത്രമാണ് ഒമര്‍ ലുലവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെ സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലറില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നതിന്റെ പേരിലാണ് എക്‌സൈസ് കേസെടുത്തത്. 2022 ഡിസംബര്‍ 30നാണ് 'നല്ല സമയം' തീയേറ്ററുകളിലെത്തിയത്.

 

omal lulu post about mohanlal and mammotty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക