Latest News

പോര്‍മുഖത്ത് നിന്ന് പടവെട്ടിയവനെ കോണ്‍ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ; അത് ഉണ്ടാക്കുന്ന ആഘാതം, ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാര്‍ ഒഴിക്കുന്ന പോലാവും;അര്‍ഹനായവനെ അനര്‍ഹനാക്കരുത്; വി.ഡി സതീശനെ പിന്തുണച്ച് സംവിധായകന്‍ ഭദ്രന്‍

Malayalilife
 പോര്‍മുഖത്ത് നിന്ന് പടവെട്ടിയവനെ കോണ്‍ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ; അത് ഉണ്ടാക്കുന്ന ആഘാതം, ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാര്‍ ഒഴിക്കുന്ന പോലാവും;അര്‍ഹനായവനെ അനര്‍ഹനാക്കരുത്; വി.ഡി സതീശനെ പിന്തുണച്ച് സംവിധായകന്‍ ഭദ്രന്‍

കോണ്‍ഗ്രസില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ ഭദ്രന്‍. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ച ജനം, വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന് ഭദ്രന്‍ പറയുന്നു.

അര്‍ഹനായവനെ അനര്‍ഹനാക്കരുതെന്നും അങ്ങനെ ചെയ്താല്‍ അത് വലിയൊരു ഒരു രാഷ്ട്രീയ വിഡ്ഢിത്തം ആയി തീരുമെന്നും ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'ഹൈക്കമാന്‍ഡിനോട് ഒരു അഭ്യര്‍ത്ഥന, പോര്‍മുഖത്ത് നിന്ന് പടവെട്ടിയവനെ കോണ്‍?ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം, ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാര്‍ ഒഴിക്കുന്ന പോലാവും.

രമേശിന്റെയും കെ സി വേണുഗോപാലിന്റെയും മികവുകള്‍ക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ ജയിപ്പിച്ച ജനം, വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അര്‍ഹനായവനെ അനര്‍ഹനാക്കരുത് ! അത് വലിയ ഒരു രാഷ്ട്രീയ വിഡ്ഢിത്തം ആയി തീരും'- ഭദ്രന്‍ കുറിച്ചു.

നേരത്തെ നടന്‍ സിദ്ദിഖും വി ഡി സതീശന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. സതീശന്‍ എന്ന നേതാവിനെ അല്ലാതെ രാഹുല്‍ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കല്‍പ്പിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്.

ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവാണ് സതീശനെന്നും സിദ്ദിഖ് പറയുന്നു. അതേസമയം ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായേക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

director bhadran support v satheshan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES