സിനിമാ നിര്‍മാതാവും നടന്‍ ജീവയുടെ അച്ഛനുമായ ആര്‍ ബി ചൗധരിയുടെ വിയോഗം തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ജീവയും അച്ഛനും ഒരു മകന്‍ അച്ഛന്‍ ബന്ധത്തിനപ്പുറം രണ്ടു നല്ല സുഹൃത്തുക്കളാണെന്ന് ജീവ തന്നെ പല സാഹചര്യത്തില്‍ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ അച്ഛന്റെ മരണശേഷം ചെന്നൈയില്‍ വച്ച് ആരോടോ ഫോണില്‍ സംസാരിക്കവേ നിയന്ത്രണം വിട്ട് കരയുന്ന ജീവയുടെ വിഡിയോ ദൃശ്യങ്ങള്‍ പ്രേക്ഷകരെയും ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ സ്ഥാപകനും പ്രശസ്ത നടന്മാരായ ജീവയുടെയും ജിതന്‍ രമേശിന്റെയും പിതാവ് കൂടിയായ ആര്‍ ബി ചൗധരി കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്‌സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ സ്ഥാപകനായ ആര്‍ ബി ചൗധരി പ്രശസ്ത നടന്മാരായ ജീവയുടെയും ജിതന്‍ രമേശിന്റെയും പിതാവ് കൂടിയാണ്.
ചൗധരിയെ അവസാനമായി കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും മമ്മൂട്ടി എത്തി. ഒപ്പം നടനും പാലക്കാട് എം എല്‍ എയുമായ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു.
'ടിടിടി' വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ചൗധരി അവസാനമായി പബ്ലിക്കിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. പരിപാടിക്കിടെ ജീവയെ ചുംബിക്കുന്ന ചൗധരിയുടെ വിഡിയോ വീണ്ടും ആരാധകര്‍ പങ്കുവയ്ക്കുകയാണ്. ഒജി പ്രൊഡ്യൂസര്‍ എന്ന് വിളിച്ചാണ് ജീവ തന്റെ അച്ഛനെ അന്ന് വേദിയിലേക്ക് സ്വാഗതം ചെയതത്. ജീവയ്ക്ക് ചുംബനം നല്‍കിയാണ് ചൗധരി വേദി വിട്ടതും.