Latest News

മീശ പിരിച്ച്, തോള്‍ ചരിച്ച് ലാലേട്ടന്‍'; 'കോവിലകം വാങ്ങാന്‍ വന്ന ആളാണോ? ഏതാ ഈ ഏഴാം തമ്പുരാന്‍? മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രത്തിന് കമന്റുകളുമായി ആരാധകര്‍; വന്താ സുട്ടാ.. തിരുമ്പി വന്താ.. റിപ്പീറ്റ്' എന്ന് തരുണ്‍ മൂര്‍ത്തിയുടെ കമന്റ്

Malayalilife
 മീശ പിരിച്ച്, തോള്‍ ചരിച്ച് ലാലേട്ടന്‍'; 'കോവിലകം വാങ്ങാന്‍ വന്ന ആളാണോ? ഏതാ ഈ ഏഴാം തമ്പുരാന്‍? മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രത്തിന് കമന്റുകളുമായി ആരാധകര്‍; വന്താ സുട്ടാ.. തിരുമ്പി വന്താ.. റിപ്പീറ്റ്' എന്ന് തരുണ്‍ മൂര്‍ത്തിയുടെ കമന്റ്

വര്‍ഷങ്ങള്‍ക്ക് ശേഷം മീശ പിരിച്ച ലുക്കില്‍ തിരിച്ചെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടിയിരുന്നു. മലയാളത്തിലെ സമീപകാല ഹിറ്റുകളിലൊന്നായ 'തുടരും' എന്ന സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന പുതിയ ചിത്രമായ L366-ന് വേണ്ടിയാണ് താരത്തിന്റെ ഈ മാറ്റം. മോഹന്‍ലാല്‍ തന്നെയാണ് തന്റെ പുതിയ രൂപം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കമന്റ് ബോക്‌സ് നിറഞ്ഞിരിക്കുകയാണ്. 

ഇതില്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ കമന്റാണ് ഏറ്റവും ശ്രദ്ധേയം. 'വന്താ സുട്ടാ.. തിരുമ്പി വന്താ.. റിപ്പീറ്റ്' എന്നാണ് സംവിധായകന്‍ കുറിച്ചിരിക്കുന്നത്. ജനുവരി 23-ന് 'ചുമ്മാ' എന്ന അടിക്കുറിപ്പോടെയും L366 എന്ന ഹാഷ്ടാഗോടുകൂടിയുമാണ് മോഹന്‍ലാല്‍ മീശ പിരിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ആദ്യമായി പങ്കുവെച്ചത്. നിമിഷനേരംകൊണ്ട് തന്നെ ഈ ചിത്രം വൈറലാവുകയും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. 'ആറാം തമ്പുരാന്‍', 'രാവണപ്രഭു', 'നാട്ടുരാജാവ്' തുടങ്ങിയ ചിത്രങ്ങളിലൂടെ മീശ പിരിച്ച മോഹന്‍ലാലിന്റെ രൂപം മുന്‍പും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്നാല്‍, 'ഒടിയന്‍' എന്ന ചിത്രത്തിന് ശേഷം താടിയില്ലാത്ത ഒരു മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങിയിരുന്നില്ല എന്നത് ഈ ലുക്കിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മീശ പിരിച്ച് കൈയ്യില്‍ പോലീസ് ഷൂസുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി എത്തുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. 'തുടരും' എന്ന വന്‍ വിജയത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും L366-നുണ്ട്. 

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടുണ്ട്. രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. 'തുടരും' ഉള്‍പ്പെടെയുള്ള സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതവും, ബിനു പപ്പു സഹസംവിധാനവും, വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും, വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും, ഗോകുല്‍ദാസ് ആര്‍ട്ട് ഡയറക്ഷനും, മഷാര്‍ ഹംസ വസ്ത്രാലങ്കാരവും, സുധര്‍മ്മന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, റോണെക്‌സ് സേവ്യര്‍ മേക്കപ്പും കൈകാര്യം ചെയ്യുന്നു.

Read more topics: # മോഹന്‍ലാല്‍
mohanlals neW look with

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES