ജവാനില്‍ നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ഷാരൂഖ് ഖാന്‍. കറുത്ത സണ്‍ഗ്ലാസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് നയന്‍താര പോസ്റ്ററിലുള്ളത്.
''കൊടുങ്കാറ്റിന് മുമ്പ് വരുന്ന ഇടിമുഴക്കമാണ് അവള്‍'' എന്നാണ് നയന്‍താരയുടെ പോസ്റ്റര്‍ പങ്കുവെച്ച് ഷാരൂഖ് ഖാന്‍ കുറിച്ചത്. ജവാന്റെ പ്രിവ്യൂ (ടീസര്‍) പുറത്തുവിട്ടിട്ടുണ്ട്. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഷീന്‍ ഗണ്‍ ഉപയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥയായാണ് താരത്തെ പോസ്റ്ററില്‍ കാണുന്നത്.
സോളോ പോസ്റ്റര്‍ റിലീസ് ചെയ്തയുടന്‍, വിഘ്‌നേശ് തന്റെ ഭാര്യയ്ക്കായി ഒരു ആശംസ ട്വീറ്റ് ഇട്ടു. ഷാരൂഖ് ഖാന്റെ ആരാധികയില്‍ നിന്നും അദ്ദേഹത്തിന്റെ ഏറ്റവും വലിയ പടത്തില്‍ അഭിനയിക്കാന്‍ കഴിയുക എന്നത് പ്രചോദനമുണ്ടാക്കുന്ന ഒരു യാത്രയാണ് അതില്‍ അഭിമാനമുണ്ടെന്നാണ് വിഘ്‌നേശിന്റെ ട്വീറ്റ്.
തോക്കേന്തി കൂളിംഗ് ഗ്‌ളാസ് ധരിച്ച് ബോള്‍ഡ് ലുക്കില്‍ നയന്‍താരയെ പോസ്റ്ററില്‍ കാണാം. ഷാരൂഖും അറ്റ്‌ലിയും ഒരുമിക്കുന്ന ജവാന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണ്. അറ്റ്‌ലിയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ്.
വിജയ് സേതുപതി ആണ് പ്രതിനായകന്‍. സന്യ മല്‍ഹോത്ര, പ്രിയാമണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സെപ്തംബര്‍ 7 ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും.റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് നിര്‍മ്മാണം.