Latest News

എന്നെ മമ്മൂട്ടി സാറ് പാര എന്ന് വിളിക്കും; മോഹന്‍ലാലിനെക്കൊണ്ട് യോദ്ധയില്‍ ജഗതിയെ പാര എന്ന് വിളിപ്പിച്ചു; മനസ്സ് തുറന്ന് ഛായാഗ്രാഹൻ സന്തോഷ് ശിവന്‍

Malayalilife
എന്നെ മമ്മൂട്ടി സാറ് പാര എന്ന് വിളിക്കും; മോഹന്‍ലാലിനെക്കൊണ്ട് യോദ്ധയില്‍ ജഗതിയെ പാര എന്ന് വിളിപ്പിച്ചു; മനസ്സ് തുറന്ന് ഛായാഗ്രാഹൻ സന്തോഷ് ശിവന്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. ഒരു ഛായാഗ്രഹണ എന്നതിലുപരി താരം ഒരു നടൻ സംവിധായകൻ എന്നി നിലകളിൽ എല്ലാം തന്നെ ശ്രദ്ധേയനാണ്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ  മ്മൂട്ടി തന്നെ പാര എന്ന് വിളിക്കുമെന്നും തനിക്ക് ആ വിളി ഇഷ്ടമാണെന്നും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

‘എന്നെ മമ്മൂട്ടി സാറ് പാര എന്ന് വിളിക്കും. തിരുവനന്തപുരത്ത് നിന്ന് ഒരു പാര എന്ന് വിളിക്കും. അത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. കളിക്ക് പറയുന്നതാണെന്നും പിന്നീട് ആ വാക്ക് സിനിമയില്‍ ഉപയോഗിച്ചു. മോഹന്‍ലാലിനെക്കൊണ്ട് യോദ്ധയില്‍ ജഗതിയെ പാര എന്ന് വിളിപ്പിച്ചു’ കൗമുദി മൂവീസിന് നള്‍കിയ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

 ഏറ്റവും പുതിയ സന്തോഷ് ശിവന്‍ ചിത്രം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ജാക്ക് എന്‍ ജില്‍ ആണ്.  ജാക് എന്‍ ജില്‍ കോമഡി സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലുള്ള ഒരു പരീക്ഷണ ചിത്രമായിരുന്നു.  ചിത്രത്തിലുടനീളം കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, എസ്തര്‍ തുടങ്ങിയ വലിയൊരു താരനിരയായിരുന്നു.

cinematographer santhosh shivan words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES