Latest News

സിനിമ-മോഡലിങ് രംഗങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന പ്രമുഖരെയും കേരളത്തിലെ വന്‍കിട ബിസിനസ്സുകാരെയും ഉള്‍പ്പെടുത്തി വിദേശത്ത് സമാന്തരമായി പ്രവര്‍ത്തിക്കുന്ന വന്‍ സെക്സ് റാക്കറ്റ്; മോഡലിങ്ങിന്റെ മറവില്‍ രാജ്യാന്തര മനുഷ്യക്കടത്ത്; സീരിയല്‍ നടി അലീന കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുടെ പ്രിയങ്കരി

Malayalilife
 സിനിമ-മോഡലിങ് രംഗങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന പ്രമുഖരെയും കേരളത്തിലെ വന്‍കിട ബിസിനസ്സുകാരെയും ഉള്‍പ്പെടുത്തി വിദേശത്ത് സമാന്തരമായി പ്രവര്‍ത്തിക്കുന്ന വന്‍ സെക്സ് റാക്കറ്റ്; മോഡലിങ്ങിന്റെ മറവില്‍ രാജ്യാന്തര മനുഷ്യക്കടത്ത്; സീരിയല്‍ നടി അലീന കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുടെ പ്രിയങ്കരി

കൊച്ചി കേന്ദ്രീകരിച്ച് മോഡലിങ്ങിന്റെ മറവില്‍ പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന രാജ്യാന്തര മനുഷ്യക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണികളായ മൂന്ന് പേരെ മരട് പോലീസ് പിടികൂടി. പൊന്നാനി സ്വദേശിനി മഞ്ജിമ, ആലുവ സ്വദേശിനി അലീന, തിരുവനന്തപുരം സ്വദേശിനി സിന്ധു എന്നിവരാണ് പോലീസിന്റെ വലയിലായത്. കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം കൊച്ചിയില്‍ നിന്നും, മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സിന്ധുവിനെ അവിടെയെത്തിയുമാണ് അറസ്റ്റ് ചെയ്തത്. സിനിമ-മോഡലിങ് രംഗങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന പ്രമുഖരെയും കേരളത്തിലെ വന്‍കിട ബിസിനസ്സുകാരെയും ഉള്‍പ്പെടുത്തി വിദേശത്ത് സമാന്തരമായി പ്രവര്‍ത്തിക്കുന്ന വന്‍ സെക്സ് റാക്കറ്റിലേക്കാണ് അന്വേഷണം വിരല്‍ ചൂണ്ടുന്നത്. 

മോഡലിങ് രംഗത്ത് സജീവമാകാന്‍ ആഗ്രഹിക്കുന്ന ഇരുപത്തഞ്ചുകാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് മരട് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ദുബായില്‍ വന്‍ തുക പ്രതിഫലം ലഭിക്കുന്ന ഫാഷന്‍ ഷോകളിലും പരസ്യചിത്രങ്ങളിലും അവസരം വാഗ്ദാനം ചെയ്താണ് പ്രതികള്‍ പെണ്‍കുട്ടികളെ വലയിലാക്കുന്നത്. പൂര്‍ണ്ണമായും വിശ്വസിപ്പിച്ച് വിദേശത്ത് എത്തിച്ച ശേഷം ചതിക്കുഴികള്‍ തുറക്കുന്നതാണ് ഇവരുടെ തട്ടിപ്പ് ശൈലി. നിലവില്‍ ഈ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ട മൂന്ന് പെണ്‍കുട്ടികള്‍ പോലീസില്‍ നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. 

പ്രതികള്‍ നല്‍കുന്ന മോഹനവാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ദുബായിലെത്തുന്ന പെണ്‍കുട്ടികളെ വിമാനത്താവളത്തില്‍ നിന്ന് നേരെ കൊണ്ടുപോകുന്നത് റാക്കറ്റിന്റെ നിയന്ത്രണത്തിലുള്ള അതീവ രഹസ്യ കേന്ദ്രങ്ങളിലേക്കാണ്. ഇവിടെയെത്തിക്കുന്നതോടെ പെണ്‍കുട്ടികളുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണുകളും ഇവര്‍ ബലമായി പിടിച്ചുവെക്കും. തുടര്‍ന്ന് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ മാസങ്ങളോളം തടങ്കലിലാക്കുകയാണ് പതിവ്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ക്രൂരമായ ശാരീരിക മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യും.

പെണ്‍കുട്ടികളെ പൂര്‍ണ്ണമായും കീഴ്പ്പെടുത്തുന്നതിനായി ഇവരുടെ ഭക്ഷണത്തിലും പാനീയങ്ങളിലും മാരകമായ രാസലഹരിമരുന്നുകള്‍ (ഇവലാശരമഹ ഉൃൗഴ)െ ബലമായി കലര്‍ത്തി നല്‍കും. ലഹരിയുടെ അമിത അളവ് മൂലം പെണ്‍കുട്ടികള്‍ അബോധാവസ്ഥയിലാകുന്നതോടെയാണ് പ്രതികള്‍ തങ്ങളുടെ ആവശ്യക്കാര്‍ക്കായി ഇവരെ കാഴ്ചവെക്കുന്നത്. ഇത്തരത്തില്‍ അബോധാവസ്ഥയിലാകുന്ന പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും കിടപ്പറ ദൃശ്യങ്ങളും പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ രഹസ്യമായി പകര്‍ത്തിവെക്കും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മാസങ്ങളോളം പീഡനം തുടരുന്നത്. പലരുടെയും സഹായത്തോടെയാണ് പരാതിക്കാരായ പെണ്‍കുട്ടികള്‍ ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തിയത്. 

പിടിയിലായ പ്രതികളില്‍ ആലുവ സ്വദേശിനിയായ അലീന മുന്‍പും സമാനമായ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊച്ചിയിലെ പ്രമുഖ കൊട്ടേഷന്‍-ലഹരി മാഫിയകളുമായും സമാന്തര ഗുണ്ടാ സംഘങ്ങളുമായും അലീനയ്ക്ക് അടുത്ത ബന്ധമാണുള്ളത്. കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുടെ തണലിലാണ് ഇവര്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതും താവളങ്ങള്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നതും. ആഡംബര ജീവിതം നയിക്കുന്നതിനായുള്ള പണം കണ്ടെത്തുന്നതിനാണ് ഇവര്‍ മനുഷ്യക്കടത്തിലേക്ക് തിരിഞ്ഞത്. 

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പേരെയാണ് പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുംബൈയില്‍ നിന്ന് പിടിയിലായ സിന്ധുവിനെ കൊച്ചിയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഈ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സിനിമാ-ഫാഷന്‍ രംഗത്തെ മറ്റ് വമ്പന്മാരുടെ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം, ഐ.ടി. ആക്ട് പ്രകാരമുള്ള കടുത്ത വകുപ്പുകള്‍ ചുമത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
 

Read more topics: # അലീന
arrested in modeling trap case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES