സോഷ്യല്‍മീഡിയ നിരന്തരമായി ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതനാണ് അലിന്‍ ജോസ് പെരേര എന്ന വൈറല്‍ താരം. ആറാട്ടണ്ണന് പിന്നാലെ റിവ്യൂ പറഞ്ഞ് ശ്രദ്ധനേടിയ വ്യക്തിയാണ് അലിന്‍ ജോസ് പെരേര. സിനിമ റിലീസ് ദിവസങ്ങളില്‍ തിയേറ്ററുകളിലെത്തി ഡാന്‍സ് കളിച്ച് പാട്ട് പാടി റിവ്യൂ പറഞ്ഞാണ് അലിന്‍ ശ്രദ്ധ നേടിയത്. തുടര്‍ന്ന് ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചു. പലപ്പോഴും അലിന്റെ ശൈലികൊണ്ട് നിരവധി ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആലിന്‍ ഇരയായിട്ടുണ്ട്. ഇപ്പോഴിതാ അലിന്‍ ജോസ് പെരേരയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടിനി ടോം
കുറിപ്പ് ഇങ്ങനെ; Alien Jos perera യഥാര്‍ത്ഥത്തില്‍ സ്വന്തമായി വഴിവെട്ടി വന്നവന്‍. എന്നെ ഞട്ടിച്ച poster ആണിത് Alin ജോസ് പെരേര. ..യഥാര്‍ത്തില്‍ പടിക്കേണ്ട ഒരു വിഷയമാണിത്. .2 വരി എനിക്ക് രേഖപ്പെടുത്തണം എന്ന് തോന്നി പലരും പറയുമായിരിക്കും എനിക്ക് എന്താ വട്ടാണോ എന്ന് പറയുന്നവര്‍ പറയട്ടേ. ..ഇവരെ കുറിച്ച് എഴുതാനും ആരെങ്കിലും വേണ്ടേ ഞാന്‍ പറയാനുള്ളത് പറയാറുണ്ട്. .:പല സ്ഥലങ്ങളിലും അവസരം കിട്ടാതെ അവസാനം നമ്മുടെയൊക്കെ ഭാഷയില്‍ പറയുന്ന കോപ്രായങ്ങള്‍ കാണിച്ചു കാണിച്ചു ദാ ഇപ്പോള്‍ ഒരു ഹോസ്പിറ്റലിന്റെ ഉത്ഘാടകന്‍ വരെ ആയിരിക്കുന്നു അലിനെ തെറി പറയുന്നവര്‍ ഒന്നോര്‍ക്കുക എന്റെ അന്വേഷണത്തില്‍ ഇവന്‍ ഒരു ദിവസം കുറഞ്ഞത് 5000 രൂപ യെങ്കിലും ഉണ്ടാക്കുന്നുണ്ട് നിങ്ങളോ, ഒരു കല്യാണ വീട്ടില്‍ വിളിച്ചിട്ട് ഒരു തെരുവ് നായയെപോലെ അപമാനിച്ചു ഇറക്കി വിടുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് alin ദേശ ദ്രോഹം ചെയ്തിട്ടുണ്ടോ ഏതെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ, ആരെയ്ങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ നിങ്ങള്‍ക്ക് അവനെ ഇഷ്ടമല്ലെങ്കില്‍ അവനെ കാണണ്ട വേണെമെങ്കില്‍ വിമര്‍ശിച്ചോ എന്തിനാണ് അവനെ ഉപദ്രവിക്കുന്നത് അവനും ഒരു ജീവിയല്ലേ. .ഭൂമിയുടെ അവകാശിയല്ലേ എന്തെങ്കിലും കാണിച്ചു ജീവിക്കട്ടേ. .പക്ഷെ അവനും ലോകം അറിയുന്ന ഒരു സെലിബ്രിറ്റിയാരിക്കുന്നു നിങ്ങളോ കുറേ കാലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ പറഞ്ഞ തെറികള്‍ മാത്രമായിരിക്കും ബാക്കി ഉള്ള സമയം നിങ്ങള്‍ നിങ്ങളെ തെളിയിക്കാന്‍ ശ്രമിക്കൂ. .. meta ai ഇല്‍ alienjos perera എന്ന് ടൈപ്പ് ചെയ്തു നോക്കൂ യഥാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍'.- എന്നാണ് ടിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.