കൊച്ചി കേന്ദ്രീകരിച്ച് മോഡലിങ്ങിന്റെ മറവില്‍ പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന രാജ്യാന്തര മനുഷ്യക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണി ആലുവ സ്വദേശിനി അലീന (അലീന എബ്രഹാം) ആണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ തട്ടിപ്പിന്റെ പുതിയ ചുരുളുകളാണ് അഴിയുന്നത്. എന്നാല്‍ അലീന നെയ്യാറ്റിന്‍കരക്കാരിയാണ്.
നിലവില്‍ ആലുവയിലാണ് താമസം എന്ന് മാത്രം. പൊന്നാനി സ്വദേശിനി മഞ്ജിമ, തിരുവനന്തപുരം സ്വദേശിനി സിന്ധു എന്നിവര്‍ക്കൊപ്പം മരട് പോലീസിന്റെ പിടിയിലായ ഈ ഇരുപത്തിമൂന്നുകാരി മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള വ്യക്തിയാണ്. കൊച്ചിയിലെ പ്രമുഖ കൊട്ടേഷന്‍-ലഹരി മാഫിയകളുമായും സമാന്തര ഗുണ്ടാ സംഘങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന അലീന, അവരുടെ തണലിലാണ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതും ആഡംബര ജീവിതത്തിനായുള്ള പണം കണ്ടെത്താന്‍ മനുഷ്യക്കടത്തിലേക്ക് തിരിഞ്ഞതും. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റവാസനയിലൂടെ പോകുന്നു. അത് ഇനി ഉണ്ടാകരുത്. ഈ കേസില്‍ അതിവേഗ വിചാരണ നടത്തി കുറ്റക്കാരെങ്കില്‍ എല്ലാവരേയും ശിക്ഷിക്കണം.
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയായ അലീന എബ്രഹാം മംഗളം, മഹിളാരത്നം, മഹിളാവാരിക തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ കവര്‍ ഗേളായി തിളങ്ങിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചില ജനപ്രിയ ടെലിവിഷന്‍ സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തതോടെ ഫാഷന്‍-മോഡലിങ് രംഗങ്ങളില്‍ ഇവര്‍ വേരുകളുറപ്പിച്ചു. എന്നാല്‍ ഈ ഗ്ലാമര്‍ വേഷങ്ങള്‍ക്കെല്ലാം പിന്നില്‍ കൊച്ചിയിലെ അധോലോകവുമായി ബന്ധമുള്ള കടുത്ത ക്രിമിനല്‍ പശ്ചാത്തലമായിരുന്നു അലീനയ്ക്കുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരക്കാരി പിന്നീട് ആലുവയില്‍ സ്ഥിര താമസമാക്കി. അതുകൊണ്ടാണ് ആലുവക്കാരി എന്ന തരത്തില്‍ ഇപ്പോള്‍ അറസ്റ്റിലാകുമ്പോള്‍ വാര്‍ത്ത വരുന്നത്.
വൈറ്റില കണ്ണാടിക്കാട് ജെ.വി.കെ. ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയ സംഭവത്തില്‍ അലീന ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം മുന്‍പ് അറസ്റ്റിലായതാണ് ഇവരുടെ ക്രിമിനല്‍ ബന്ധങ്ങളിലേക്ക് പോലീസിന്റെ ശ്രദ്ധ തിരിക്കുന്നത്. അന്ന് ബാറില്‍ മദ്യപിക്കുന്നതിനിടെ തൊട്ടടുത്തിരുന്ന ആളോട് അലീന തര്‍ക്കത്തിലേര്‍പ്പെടുകയും പരസ്യമായി പച്ചത്തെറി വിളിക്കുകയുമായിരുന്നു. ബഹളം നിയന്ത്രിക്കാന്‍ ശ്രമിച്ച ബാര്‍ ജീവനക്കാരെ ആക്രമിച്ചതിനെ തുടര്‍ന്ന് ഇവരെ പുറത്താക്കിയെങ്കിലും, അലീനയും സംഘവും വണ്ടിയില്‍ സൂക്ഷിച്ചിരുന്ന വടിവാളും കത്തിയുമായി മടങ്ങിയെത്തി ബാറിനുള്ളില്‍ ക്രൂരമായ അക്രമം അഴിച്ചുവിട്ടു. അഞ്ച് തവണയാണ് അന്ന് ഇവര്‍ മടങ്ങിയെത്തി ബാര്‍ ജീവനക്കാരെ വെട്ടിയത്. ഈ സംഘര്‍ഷത്തില്‍ കൈക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടുന്നതിനിടെയാണ് മരട് പോലീസ് അലീനയെയും കൂട്ടാളികളായ ഷഹിന്‍ ഷാ, അല്‍ അമീന്‍ എന്നിവരെ അന്ന് പിടികൂടുന്നത്.
അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ പോലും യാതൊരു ഭയവുമില്ലാതെ ഫോണ്‍ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയിട്ടത് അലീനയുടെ ക്രിമിനല്‍ ധാര്‍ഷ്ട്യത്തിന് തെളിവായിരുന്നു. മാധ്യമങ്ങള്‍ തനിക്കെതിരെ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും വെല്ലുവിളിച്ചുകൊണ്ടുള്ള പോസ്റ്റിന് പിന്നാലെയാണ് ഇവരെ അന്ന് കോടതി റിമാന്‍ഡ് ചെയ്ത് അഴിക്കുള്ളിലാക്കിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് അലീന കൂടുതല്‍ വലിയ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് മോഡലിങ്ങിന്റെ മറവിലുള്ള രാജ്യാന്തര സെക്സ് റാക്കറ്റിലേക്ക് കളം മാറ്റിച്ചവിട്ടുന്നത്.
ദുബായില്‍ വലിയ പ്രതിഫലം ലഭിക്കുന്ന ഫാഷന്‍ ഷോകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വിശ്വസിപ്പിച്ച് വിദേശത്തെത്തിക്കുകയാണ് അലീനയുടെയും സംഘത്തിന്റെയും രീതി. അവിടെയെത്തിക്കുന്നതോടെ പെണ്‍കുട്ടികളുടെ പാസ്‌പോര്‍ട്ടും ഫോണും പിടിച്ചുവെച്ച് രഹസ്യകേന്ദ്രങ്ങളില്‍ തടങ്കലിലാക്കും. തുടര്‍ന്ന് ഭക്ഷണത്തിലും പാനീയങ്ങളിലും മാരകമായ രാസലഹരിമരുന്നുകള്‍ ബലമായി കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വന്‍കിട ബിസിനസ്സുകാര്‍ക്കായി കാഴ്ചവെയ്ക്കും.
ഈ സമയത്ത് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും കിടപ്പറ ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്താണ് അലീനയും മഞ്ജിമയും മാസങ്ങളോളം പീഡനം തുടര്‍ന്നിരുന്നത്.
ഈ സമയത്ത് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും കിടപ്പറ ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്താണ് അലീനയും മഞ്ജിമയും മാസങ്ങളോളം പീഡനം തുടര്‍ന്നിരുന്നത്. സിനിമ-മോഡലിങ് രംഗത്തെ പ്രമുഖരും കൊച്ചിയിലെ ഗുണ്ടാസംഘങ്ങളും ഒത്തുചേര്‍ന്ന ഈ വലിയ മനുഷ്യക്കടത്ത് റാക്കറ്റിനെക്കുറിച്ച് അലീനയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.