Latest News

പനി കൂടി ടോണ്‍സിലൈറ്റിസായി;രാത്രി ഒട്ടും ഉറക്കമില്ല, രക്തത്തില്‍ ഇന്‍ഫക്ഷന്‍ കണ്ടെത്തി; ഉമിനീര്‍ ഇറങ്ങുമ്പോള്‍ വേദന':കടകളില്‍ നിന്നും വെള്ളം കുടിക്കാന്‍ പോലും എനിക്കിപ്പോള്‍ ഭയം; ആശുപത്രിയിലായിരുന്ന വിവരം പങ്ക് വച്ച് ആനിയുടെയും ഷാജി കൈലാസിന്റെയും മകന്‍ റുഷിന്‍

Malayalilife
പനി കൂടി ടോണ്‍സിലൈറ്റിസായി;രാത്രി ഒട്ടും ഉറക്കമില്ല, രക്തത്തില്‍ ഇന്‍ഫക്ഷന്‍ കണ്ടെത്തി; ഉമിനീര്‍ ഇറങ്ങുമ്പോള്‍ വേദന':കടകളില്‍ നിന്നും വെള്ളം കുടിക്കാന്‍ പോലും എനിക്കിപ്പോള്‍ ഭയം; ആശുപത്രിയിലായിരുന്ന വിവരം പങ്ക് വച്ച് ആനിയുടെയും ഷാജി കൈലാസിന്റെയും മകന്‍ റുഷിന്‍

സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും ഇളയ മകന്‍ റുഷിന്‍ ഷാജി കൈലാസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ യൂട്യൂബ് വീഡിയോകളിലൂടെ ആളുകള്‍ക്ക് പരിചിതനാണ്. തന്റെയും കുടുംബത്തിലെയും രസകരമായ വിശേഷങ്ങള്‍ എല്ലാം പങ്കുവച്ചുകൊണ്ട് താരപുത്രന്‍ സ്ഥിരം യൂട്യൂബില്‍ എത്താറുണ്ട്. ഇപ്പോളിതാതാന്‍ ചില ആരോഗ്യപ്രശ്‌നങ്ങളിലായിരുന്നുവെന്നും മൂന്നു ദിവസത്തോളം ആശുപത്രിയില്‍ അഡ്മിറ്റായെന്നും റുഷിന്‍ പങ്ക് വച്ചിരിക്കുകയാണ്.

ഇടയ്ക്ക് വിഡിയോസ് മുടങ്ങിയതിന്റെ കാരണം ഈ ബുദ്ധിമുട്ടുകളായിരുന്നുവെന്നും താരപുത്രന്‍ പുതിയ വ്‌ലോഗില്‍ വ്യക്തമാക്കുന്നു.എണീറ്റ് നില്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. പനി കൂടി ടോണ്‍സിലൈറ്റിസായി. ഇപ്പോള്‍ ബെറ്ററായി. പക്ഷെ ആന്റി ബയോട്ടിക്‌സ് എടുക്കുന്നുണ്ട്. ഒരു കാര്യം ഇതുമായി ബന്ധപ്പെട്ട് എനിക്ക് നിങ്ങളോട് പറയാനുണ്ട്. അതിന് വേണ്ടിയാണ് ഈ വിഡിയോ ചെയ്യുന്നത്. കണ്ടാമിനേറ്റ് വാട്ടര്‍ കുടിച്ചതുകൊണ്ടാണ് എനിക്ക് ഇങ്ങനൊരു അവസ്ഥ വന്നത് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ആദ്യം കേട്ടപ്പോള്‍ എനിക്കും ഒന്നും മനസിലായില്ല.

കടകളില്‍ നിന്നും കാന്‍ വാട്ടര്‍ വാങ്ങി കുടിക്കുമ്പോഴുള്ള പ്രശ്‌നമായിരിക്കും അത്. പനിയിലൂടെയായിരുന്നു തുടക്കം. വിട്ട് വിട്ട് പനിവരുമായിരുന്നു. ഒപ്പം തൊണ്ടവേദനയും വരും. ഒരു സാധാരണ തൊണ്ടവേദനയായിട്ടാണ് ഞാന്‍ അതിനെ കണ്ടിരുന്നത്. സ്ട്രപ്‌സില്‍സും ഏലാദിയും അത് മാറാനായി കഴിക്കുകയും ചെയ്തു. പക്ഷെ അതിനൊന്നും വേദന കുറക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല വൈകാതെ പനിയും പിടിപെട്ടു.

പനി മാറാന്‍ ഡോളോയും കഴിച്ചു. പക്ഷെ കുറഞ്ഞില്ല. അതിനാല്‍ ആശുപത്രിയില്‍ പോയി. അവിടെ വച്ച് പാരസറ്റാമോള്‍ ഇഞ്ചക്ഷന്‍ തന്നു. എന്നിട്ടും കുറവില്ല. അവസാനം എന്നെ അഡ്മിറ്റ് ചെയ്തു. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ രക്തത്തില്‍ ഇന്‍ഫക്ഷന്‍ കണ്ടെത്തി. അന്ന് രാത്രിയുണ്ടായ ചില പരിപാടികള്‍ കാരണം ഒരു ട്രോമ പോലും വന്നു. ഇതുവരെ ഞാന്‍ ഫേസ് ചെയ്യാത്ത ഒരു വേറെതരം അവസ്ഥയായതുകൊണ്ട് തന്നെ എനിക്കതൊരു ട്രോമയായി. ഇച്ചിരി സീനായിരുന്നു.

രാത്രി ഒട്ടും ഉറക്കമില്ലാത്ത അവസ്ഥ. ഉറക്കക്കുറവ് കാരണം തലവേദന. ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റുന്നില്ല. ഉമിനീര്‍ പോലും തൊണ്ടവഴി ഇറങ്ങുമ്പോള്‍ വേദന. ഫുഡ് കഴിക്കാന്‍ പോലും പറ്റാത്തതാണ് എനിക്കേറ്റവും പ്രശ്നമായത്. ഫുഡ് കഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് ചെറിയ വിഷമവും ദേഷ്യവുമൊക്കെ വരും. കട്ടിയുള്ള ഫുഡ് കഴിക്കാന്‍ പാടില്ലായിരുന്നു
കഞ്ഞി കുടിക്കുമ്പോള്‍ ഛര്‍ദ്ദിക്കാനും തുടങ്ങി. പിന്നെ എല്ലാവരും വളരെ അധികം സൂക്ഷിക്കുക. ചൂടുവെള്ളം കുടിക്കുക. എന്റെ അവസ്ഥ വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഫുഡ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്റെ അവസ്ഥ വന്നാല്‍ ഭീകരമായിരിക്കും. ആര്‍ക്കും ഒന്നും വരാതിരിക്കട്ടെ.

തൊണ്ടവേദന വന്നാല്‍ നിസാരമായി കാണാതെ ചികിത്സ തേടുക. ഇപ്പോഴത്തെ കാലാവസ്ഥ വച്ച് ആരും കറങ്ങാന്‍ പോകരുത്. മഴയാണല്ലോ. എനിക്ക് വന്നത് നിങ്ങള്‍ക്ക് വരാതിരിക്കാനാണ് ഞാന്‍ പറയുന്നത്. നമ്മുടെ നാട്ടിലെ കടകളില്‍ നിന്നും വെള്ളം കുടിക്കാന്‍ പോലും എനിക്കിപ്പോള്‍ ഭയമാണെന്നും റുഷിന്‍ പറഞ്ഞു.
 

rushin shaji kailas hospital

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES