സിനിമ സെറ്റില്‍ ഒരുപാട് നായകന്മാര്‍ ഉണ്ട്... അതിലെ കുറച്ചുപേര്‍; കോരി ചൊരിയുന്ന മഴയത്തും പണിയെടുക്കുന്ന ഒരു കൂട്ടം സിനിമ തൊഴിലാളികളുടെ ചിത്രങ്ങള്‍ പങ്ക് വച്ച് ആന്റണി വര്‍ഗീസ്; നടന്റെ പോസ്റ്റിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

Malayalilife

കോരി ചൊരിയുന്ന മഴയത്തും പണിയെടുക്കുന്ന ഒരു കൂട്ടം സിനിമ തൊഴിലാളികളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ്. തന്റെ പുതിയ സിനിമയായ ദാവീദിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ആന്റണി പങ്കുവച്ചിരിക്കുന്നത്.  

''നമ്മുടെ സിനിമ സെറ്റില്‍ ഒരുപാട് നായകന്മാര്‍ ഉണ്ട്... അതിലെ കുറച്ചുപേര്‍ ...'' എന്ന ക്യാപ്ഷനും നല്‍കിയാണ് ആന്റണി ഇവരില്‍ ചിലരുടെ ചിത്രം പങ്കുവച്ചത്. ദാവീദിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആന്റണി വര്‍ഗീസ് നായകനാവുന്ന ലൊക്കേഷനില്‍ കോരിചൊരിയുന്ന മഴയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ ചിത്രങ്ങള്‍ റാഫി കൊല്ലമാണ് എടുത്തത്.

ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദിന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ്. സെഞ്ച്വറി മാക്‌സ് ജോണ്‍ & മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്.

antony varghese post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES