നീണ്ടു നില്ക്കുന്ന കടല്‍ സംഘര്‍ഷത്തിന്റെ കഥയുമായി വീക്കെന്റ് ബ്ലോഗ് ബസ്റ്റാഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വര്‍ക്കല ക്കടുത്തുള്ള അഞ്ചുതെങ്ങ് തീരപ്രദേശത്ത് ആരംഭിച്ചു.
ആര്.ഡി.എക്സിന്റ വന്‍ വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോഗ് ബസ്റ്റാഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഈ കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്.നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിംഗ് നേരത്തേ കഴിഞ്ഞിരുന്നതിനാല്‍ തികച്ചും ലളിതമായി ചിത്രീകരണം ആരംഭിക്കുകയായിരുന്നു. ആന്റണി വര്‍ഗീസ്, പുതുമുഖം പ്രതിഭ, ജയാക്കുറുപ്പ് ,ബാലതാരങ്ങളായ അഭാ എം. റാഫേല്‍ ,ഫസിയ മറിയം ആന്റണി എന്നിവരാണ് ആദ്യ രംഗത്തില്‍ അഭിനയിച്ചത്.
കടലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഒരു തീരപ്രദേശത്തിന്റെ സംസ്ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ .ദിവസ്സങ്ങളോളം കടലില്‍ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം.
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ് .
ഉള്ളില്‍ കത്തുന്ന കനലുമായി തന്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിന്റെ പുത്രന്റെ ജീവിതമാണ് തികച്ചും സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
പ്രേക്ഷകരെ ആവേശ ത്തിമിര്പ്പിലെത്തിക്കാന് പോരും വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം.എഴുപതോളം നീണ്ടു നില്ക്കുന്ന ചിത്രീകരണത്തില്‍ ഏറെയും കടലിലെ തകര്‍പ്പന്‍ റിവഞ്ച് ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്.യൗവ്വനത്തിന്റെ തിളപ്പും, കൈയ്യില്‍ തോണി തുഴയുന്ന പങ്കായം പിടിച്ച ഉറച്ച തഴമ്പും, ഊച്ച മനസ്സുമുള്ള ഒരു യുവാവ്.ഈ യുവാവിനെ ഭദ്രമാക്കുന്നത് യുവനടനായ ആന്റണി വര്‍ഗീസാണ്. C പെപ്പെ )ആണ്.ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്.പുതുമുഖം പ്രതിഭയാണ് നായിക.
ഗൗതമി നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഷബീര്‍ കല്ലറക്കല്‍ (കൊത്ത ഫെയിം) ശരത് സഭ, നന്ദു, സിറാജ് (ആര്.ഡി.എക്സ് ഫെയിം)ജയക്കുറുപ്പ് ,ആഭാ.എം. റാഫേല്‍ ,ഫൗസിയ മറിയം ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റോയ്ലിന്റോബര്ട്ട് ,സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സാം സി.എസ്സിന്റേതാണു സംഗീതം.
ഗാനങ്ങള്‍ - വിനായക് ശശികുമാര്‍.
ഛായാഗ്രഹണം - ജിതിന് സ്റ്റാന്‍സിലോസ്.
എഡിറ്റിംഗ് - ശ്രീജിത് സാരംഗ്,
കലാസംവിധാനം -മനുജഗദ്,
മേക്കപ്പ് - അമല്‍ ചന്ദ്ര
കോസ്റ്റും - ഡിസൈന്‍ - നിസ്സാര്‍ റഹ്മത്ത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഉമേഷ് രാധാകൃഷ്ണന്.
പ്രൊഡക്ഷന്‍ മാനേജര്‍ -
ന്‍സ് കണ്ട്രോളര്-
സൈബന്‍.സി.സൈമണ്‍,
മാനേജര്‍ ( വീക്കെന്റ് ബ്ലോഗ് ബസ്റ്റാഴ്സ് ). -റോജി.പി.കുര്യന്.
പ്രൊഡക്ഷന്‍ മാനേജര്‍ - പക്രു കരീ ത്തറ, എക്സിക്കുട്ടീവ് - സനൂപ് മുഹമ്മദ്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ് .
രാമേശ്വരമാണു് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
അഞ്ചുതെങ്ങ്, കഠിനംകുളം, വര്‍ക്കല, കൊല്ലം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍:
ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം വീക്കെന്റ് ബ്ലോഗ്ബ സ്റ്റാഴ്സ് പ്രദര്‍ശനത്തിനെത്തി
രുന്നു.
വാഴൂര്‍ ജോസ് '
ഫോട്ടോ - നിദാദ്.കെ.എന്‍.