പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനായി അരങ്ങേറുന്നു. ഇഷ്‌ക്, അടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ രതീഷ് രവിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ ആണ് നായകന്‍. ബാദുഷ സിനിമാസിന്റെ ബാനറില്‍ എന്‍ എം ബാദുഷയും പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നൗഫല്‍ അബ്ദുള്ള ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ഇതിനുശേഷമായിരിക്കും ഫഹദ് ഫാസില്‍ ചിത്രം ആരംഭിക്കുക. രോമാഞ്ചത്തിനു ശേഷം ജിതു മാധവന്‍ രചനയും സംവിധാനവും നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഫഹദ് ഇനി അഭിനയിക്കുന്നത്. ഈ മാസം ബംഗ്‌ളൂരുവില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
ചിത്രത്തിന് ആവേശം എന്ന് പേരിടാനാണ് ആലോചന. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് നിര്‍മ്മാണം. അല്‍ത്താഫ് സലിമിന്റെ ഓടും കുതിര ചാടും കുതിര, ഹൊംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ധൂമം എന്നിവയാണ് ഫഹദിന്റെ പുതിയ സിനിമകള്‍. ധൂമത്തില്‍ ഫഹദ് തന്റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതാണ്. അടുത്ത ഷെഡ്യൂള്‍ ഉടന്‍ കൊച്ചിയില്‍ ആരംഭിക്കും.
പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചു വരികയാണ് ഫഹദ്. അതേസമയം അഖില്‍ സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാച്ചുവും അത്ഭുതവിളക്കും ഏപ്രില്‍ 28ന് റിലീസ് ചെയ്യും.