Latest News

'ഇംഗ്ലീഷ് ആക്സെന്റ പ്രശ്നമായിരുന്നു; അമേരിക്കയില്‍ നാലുമാസം പരിശീലനം ആവശ്യമായിരുന്നു'; ആ സമയത്ത് പ്രതിഫലവും ലഭിക്കില്ല; ഓസ്‌കാര്‍ ജേതാവിന്റെ ഹോളിവുഡ് ചിത്രം ഉപേക്ഷിച്ചതിനെ കുറിച്ച് ഫഹദ് ഫാസില്‍ 

Malayalilife
 'ഇംഗ്ലീഷ് ആക്സെന്റ പ്രശ്നമായിരുന്നു; അമേരിക്കയില്‍ നാലുമാസം പരിശീലനം ആവശ്യമായിരുന്നു'; ആ സമയത്ത് പ്രതിഫലവും ലഭിക്കില്ല; ഓസ്‌കാര്‍ ജേതാവിന്റെ ഹോളിവുഡ് ചിത്രം ഉപേക്ഷിച്ചതിനെ കുറിച്ച് ഫഹദ് ഫാസില്‍ 

ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ ഹോളിവുഡ് സംവിധായകന്‍ അലെയാന്ദ്രോ ഗോണ്‍സാലെസ് ഇനാരിറ്റുവിന്റെ പുതിയ ചിത്രത്തില്‍ ലഭിച്ച അവസരം നിരസിച്ചതായി നടന്‍ ഫഹദ് ഫാസില്‍. അമേരിക്കയില്‍ നാലുമാസം താമസിച്ച് ഇംഗ്ലീഷ് ഉച്ചാരണം മെച്ചപ്പെടുത്തണമെന്നും ഈ കാലയളവില്‍ പ്രതിഫലം ലഭിക്കില്ലെന്നും സംവിധായകന്‍ ആവശ്യപ്പെട്ടതാണ് പിന്മാറ്റത്തിന് കാരണമെന്ന് ഫഹദ് വ്യക്തമാക്കി. 

സൂപ്പര്‍താരം ടോം ക്രൂസാണ് ചിത്രത്തിലെ നായകനെന്നാണ് സൂചന.  തന്റെ പുതിയ ചിത്രമായ 'ഓടും കുതിര ചാടും കുതിര'യുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഈ വിവരം തുറന്നുപറഞ്ഞത്. 'എന്റെ ഇംഗ്ലീഷ് ആക്സെന്റായിരുന്നു പ്രധാന പ്രശ്‌നം. അത് ശരിയാക്കുന്നതിനായി നാലുമാസത്തോളം അമേരിക്കയില്‍ താമസിച്ച് പരിശീലനം നേടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് പ്രതിഫലം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ആ അവസരം വേണ്ടെന്നുവെച്ചത്,' ഫഹദ് വിശദീകരിച്ചു. 

മലയാള സിനിമ നല്‍കുന്ന അവസരങ്ങളില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും തനിക്ക് എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അത് കേരളത്തില്‍ നിന്നുതന്നെ ആകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫഹദിന്റെ ഈ തീരുമാനം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടിനെ ഒരുവിഭാഗം പ്രശംസിച്ചപ്പോള്‍, അന്താരാഷ്ട്ര തലത്തിലുള്ള വലിയൊരു അവസരം നഷ്ടപ്പെടുത്തിയെന്ന് മറുവിഭാഗം അഭിപ്രായപ്പെട്ടു. 

'ബേര്‍ഡ്മാന്‍', 'ദി റെവനന്റ്' എന്നീ സിനിമകളിലൂടെ തുടര്‍ച്ചയായി രണ്ടുതവണ മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ നേടിയ വ്യക്തിയാണ് ഇനാരിറ്റു. ലിയനാര്‍ഡോ ഡികാപ്രിയോക്ക് ഓസ്‌കാര്‍ നേടിക്കൊടുത്ത ചിത്രം കൂടിയാണ് 'ദി റെവനന്റ്'. 2026 ഒക്ടോബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന, ടോം ക്രൂസ് നായകനാവുന്ന പേരിടാത്ത ചിത്രത്തിലേക്കായിരുന്നു ഫഹദിന് ക്ഷണം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന്റെ പ്രചാരണ തിരക്കുകളിലാണ് ഫഹദ് ഫാസില്‍. കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രം ഈ ഓണത്തിന് തിയേറ്ററുകളിലെത്തുൃ
 

fahad faasil hollywood project

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES