Latest News

ഞങ്ങളൊരുമിച്ച് സ്‌ക്രീൻ സ്‌പേസ് പങ്കുവെച്ചതിന്റെ ആകാംഷയിലാണ്; പുത്തൻ സന്തോഷം പങ്കിട്ട് സൗഭാ​ഗ്യ വെങ്കിടേഷ്

Malayalilife
ഞങ്ങളൊരുമിച്ച് സ്‌ക്രീൻ സ്‌പേസ് പങ്കുവെച്ചതിന്റെ ആകാംഷയിലാണ്; പുത്തൻ സന്തോഷം പങ്കിട്ട് സൗഭാ​ഗ്യ വെങ്കിടേഷ്

സോഷ്യല്‍ മീഡിയയില്‍ ഡബ്മാഷ് റാണിയായി അറിയപ്പെടുന്ന നര്‍ത്തകിയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ ചെയ്യുന്ന എല്ലാ ഡബ്‌സ്മാഷ് വിഡിയോകളും വൈറല്‍ ആയി മാറാറുണ്ട്. അന്തരിച്ച അഭിനേതാവും നര്‍ത്തകനുമായ രാജാറാമിന്റെയും നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെ മകളുമാണ് സൗഭാഗ്യ.  എന്നാൽ ഇപ്പോൾ ജീവിതത്തിൽ ഒന്നിച്ചതിനൊപ്പം സ്‌ക്രീനിന് മുന്നിൽ ഭർത്താവ് അർജുനൊപ്പം  ഒരുമിച്ചഭിനയിക്കാൻ ഭാഗ്യം ലഭിച്ച സന്തോഷം  ഇൻസ്റ്റാഗ്രാമിലൂടെ പങ്കിട്ടിരിക്കുകയാണ് താരം

‘ഞങ്ങളൊരുമിച്ച് സ്‌ക്രീൻ സ്‌പേസ് പങ്കുവെച്ചതിന്റെ ആകാംഷയിലാണ്. അമൃത ടിവിയിലെ ഉരുളയ്ക്ക് ഉപ്പേരി എന്ന പരമ്പരയിലെ റാമും ചിന്നുവുമായി എത്തുന്നു. ഈ കോമ്പോയെ ഇഷ്ടപ്പെടുന്ന എല്ലാവരോടും നിങ്ങളുടെ നിരുപാധികമായ പിന്തുണ പൂർണ്ണഹൃദയത്തോടെ പ്രതീക്ഷിക്കുന്നു’. എന്നുമാണ് സൗഭാഗ്യ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്. 

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 നാണ് പരമ്പരയുടെ സംപ്രേഷണം. അമൃത ടിവിയിലെ ഉരുളക്കുപ്പേരി എന്ന പരിപാടിയിൽ ആണ് ഇവർ ഒരുമിച്ച് എത്തുന്നത്. റാം, ചിന്നു എന്നീ കഥാപാത്രങ്ങൾ ആയിട്ടാണ് ഇവർ പരിപാടിയിൽ എത്തുന്നത്. നിരവധി ആരാധകരാണ് ഈ താരദമ്പതികൾക്ക് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ ദമ്പതികൾ പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

Sowbhagya venkitesh share new happiness

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES