പ്രശസ്ത തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് കെ. രാജന്‍ (85) അടയാര്‍ നദിയില്‍ ചാടി ജീവനൊടുക്കി. ഹോട്ടലിലേക്ക് പോകുന്നതിനിടെ കാര്‍ നിറുത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടുവെന്നും പുറത്തിറങ്ങി പാലത്തില്‍ നിന്ന് ചാടിയെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.ഞായറാഴ്ചയാണ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഈ ദാരുണ സംഭവം പുറത്തുവന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ. രാജന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത തമിഴ് സിനിമാ ലോകത്ത് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്...
അഡയാര്‍ പാലത്തിലൂടെ സഞ്ചരിക്കവെ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ട രാജന്‍, പെട്ടെന്ന് പുറത്തിറങ്ങി നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഡ്രൈവര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാസേന വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അധികൃതര്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.1983-ല്‍ പുറത്തിറങ്ങിയ 'ബ്രഹ്‌മചാരികള്‍' എന്ന ചിത്രത്തിലൂടെയാണ് കെ. രാജന്‍ തമിഴ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് 'ഡബിള്‍സ് അവള്‍ പാവം', 'നിനൈക്കാത നാളില്ലൈ' തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു.ഏതാനും സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിര്‍മ്മാണത്തിന് പുറമെ ഒരു നടനായും അദ്ദേഹം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. 'മൈക്കിള്‍ രാജ്', 'സ്വന്തക്കാരന്‍', 'വീട്ടോടാ മാപ്പിള്ളൈ', 'പാമ്പ് സട്ടൈ', അജിത് ചിത്രം 'തുണിവ്', 'ബകാസുരന്‍' തുടങ്ങിയ സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.