Latest News

അഞ്ച് മാസത്തിനുശേഷം ഭർത്താവ് അർജുനൊപ്പം റൈഡിനു പോയി സൗഭാഗ്യ; ചിത്രങ്ങൾ വൈറൽ

Malayalilife
അഞ്ച് മാസത്തിനുശേഷം ഭർത്താവ് അർജുനൊപ്പം റൈഡിനു പോയി സൗഭാഗ്യ; ചിത്രങ്ങൾ വൈറൽ

ലയാളികൾക്ക് ഏറെ  സുപരിചിതയായ താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യം ജീവിതത്തിൽ പങ്കാളിയാക്കുകയായിരുന്നു.  ഇപ്പോഴും മിനിസ്‌ക്രീനിൽ സജീവമാണ് അർജുൻ സോമശേഖരൻ.  ദമ്പതികൾക്ക്  ഒരു പെൺകുഞ്ഞ് കഴിഞ്ഞ നവംബറിലാണ് പിറന്നത്. പിത്താശയം എടുത്ത് കളയുന്ന സർജറിയും പ്രസവത്തിന് പിന്നാലെ  സൗഭാഗ്യയ്ക്ക് ചെയ്യേണ്ടി വന്നിരുന്നു.

 യൂട്യൂബിലൂടെ പുതിയ വീഡിയോയുമായി ഡേ ഇൻ മൈ ലൈഫ് എന്ന പറഞ്ഞ് സൗഭാഗ്യ എത്തിയത്.  താൻ നീണ്ട അഞ്ച് മാസങ്ങളായി ചെയ്യാതെ പോയൊരു കാര്യം ഉണ്ടെന്ന് സൗഭാഗ്യ പറഞ്ഞു. പ്രസവത്തിന് മുൻപ് മുതൽ ബൈക്ക് റൈഡ് പോയിരുന്നില്ല. വീണ്ടുമൊരു സർജറി കൂടി ചെയ്തതോടെ അത് നീണ്ട് പോവുകയായിരുന്നു. സീസേറിയൻ കഴിഞ്ഞിട്ട് ബൈക്കിൽ കയറി പോകാൻ പറ്റുമോന്ന് നോക്കണം എന്ന് വിചാരിച്ചു. അന്ന് കുഞ്ഞ് ചെറുതായത് കൊണ്ട് സാധിച്ചില്ല. ഇപ്പോൾ അമ്മ വന്നത് കൊണ്ട് കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് ബൈക്ക് റൈഡിന് പോവുകയാണ്. ഇന്ന് പോസ്റ്റ് ഡെലിവറിയ്ക്ക് ശേഷമുള്ള റൈഡാണ്. അഞ്ച് മാസത്തിന് ശേഷം ഭർത്താവ് അർജുനൊപ്പമാണ് സൗഭാഗ്യ ബൈക്കിൽ കയറി പോയത്.

പുറത്ത് പോയ സ്ഥിതിയ്ക്ക് തനിക്കേറ്റവും പ്രിയപ്പെട്ട ഭക്ഷണവും സൗഭാഗ്യ കഴിച്ചു. വയറ് വേദന വരുമോ എന്ന് അറിയില്ലെങ്കിലും മനസിനൊരു സുഖം കിട്ടിയെന്നും പറഞ്ഞാണ് സൗഭാഗ്യ എത്തിയത്. താൻ പുറത്ത് പോയപ്പോൾ ഒരു കുഴപ്പവുമില്ലാതെ കുഞ്ഞ് അമ്മയുടെ കൂടെ തന്നെ ഇരുന്നു. തന്റെ മനസിൽ അവളെ കുറിച്ചുള്ള പേടി ഉണ്ടായിരുന്നു. എങ്കിലും കാലങ്ങൾക്ക് ശേഷം ബൈക്ക് റൈഡ് പോയതിന്റെ സന്തോഷത്തിലാണെന്നും താരം പറഞ്ഞു.

sowbhagya venkitesh bike ride pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക