Latest News

കറുപ്പി'ല്‍ തൃഷയ്ക്കായി ചിന്മയിയുടെ ശബ്ദം; രഹസ്യമാക്കി വെച്ചത് പേടി കാരണം! മീ ടൂവിന് ശേഷം തമിഴ് മണ്ണില്‍ വിലക്ക്; ബാലാജിയുടെ കുടുംബത്തെ തകര്‍ക്കാന്‍ താന്‍ ആഗ്രഹിച്ചില്ല; വൈരമുത്തുവിനെതിരെ വാളെടുത്ത് പുറത്തായ ഗായികയുടെ കരിയര്‍ തിരിച്ചുകയറുമോ?

Malayalilife
 കറുപ്പി'ല്‍ തൃഷയ്ക്കായി ചിന്മയിയുടെ ശബ്ദം; രഹസ്യമാക്കി വെച്ചത് പേടി കാരണം! മീ ടൂവിന് ശേഷം തമിഴ് മണ്ണില്‍ വിലക്ക്; ബാലാജിയുടെ കുടുംബത്തെ തകര്‍ക്കാന്‍ താന്‍ ആഗ്രഹിച്ചില്ല; വൈരമുത്തുവിനെതിരെ വാളെടുത്ത് പുറത്തായ ഗായികയുടെ കരിയര്‍ തിരിച്ചുകയറുമോ?

തമിഴ് സിനിമാ ലോകത്തെ മാറ്റിനിര്‍ത്തപ്പെട്ട ശബ്ദമായ ചിന്മയി ശ്രീപദ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. സൂര്യയും തൃഷയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന 'കറുപ്പ്' എന്ന ചിത്രം തിയേറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിക്കുമ്പോള്‍, അതിനു പിന്നിലെ ഒരു രഹസ്യം ചിന്മയി തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തില്‍ തൃഷയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത് താനാണെന്നും എന്നാല്‍ അത് പുറത്തുപറയാന്‍ തനിക്ക് വല്ലാത്ത ഭയമായിരുന്നു എന്നുമാണ് ചിന്മയി തുറന്നു പറഞ്ഞിരിക്കുന്നത്. 

മുന്‍പ് വിജയ് ചിത്രം 'ലിയോ'യില്‍ തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തപ്പോള്‍ നേരിടേണ്ടി വന്ന കടുത്ത സൈബര്‍ ആക്രമണങ്ങളാണ് ചിന്മയിയെ ഭയപ്പെടുത്തിയത്. താന്‍ കാരണം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് സംവിധായകന്‍ ആര്‍.ജെ. ബാലാജിക്കും കുടുംബത്തിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് താരം ആഗ്രഹിച്ചു. ബാലാജിയുടെ ഭാര്യ ദിവ്യ നാഗരാജന്‍ തന്റെ അടുത്ത സുഹൃത്താണെന്നും അതുകൊണ്ട് തന്നെയാണ് ഈ വിവരം റിലീസ് വരെ രഹസ്യമാക്കി വെച്ചതെന്നും ചിന്മയി കുറിച്ചു. 

മീ ടൂ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം തമിഴ് സിനിമയിലെ പ്രമുഖ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ചിന്മയിക്ക് നേരിടേണ്ടി വന്നത് വലിയ അവഗണനയാണ്. ഗാനരചയിതാവ് വൈരമുത്തുവിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതോടെ ഡബ്ബിങ് അസോസിയേഷനില്‍ നിന്ന് പുറത്തായ ചിന്മയിക്ക് തമിഴില്‍ അവസരങ്ങള്‍ മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടാത്ത അവസ്ഥയായിരുന്നു. മാസം 15 പാട്ടുകള്‍ വരെ പാടിയിരുന്ന കാലത്തുനിന്നും കരിയര്‍ ഇല്ലാതാക്കാന്‍ നോക്കിയവരുടെ മുന്നില്‍ 'കറുപ്പ്' ഒരു മധുരപ്രതികാരമായി മാറിയിരിക്കുകയാണ്. 'എന്റെ സ്വന്തം നാട്ടില്‍ ഭയമില്ലാതെ ജോലി ചെയ്യാന്‍ കറുപ്പുസാമി എന്നെ സഹായിക്കുമെന്ന് കരുതുന്നു. 

വര്‍ഷങ്ങളായി വിലക്കപ്പെട്ട എന്നെപ്പോലെയുള്ളവരെ ദൈവം ഉപേക്ഷിക്കില്ല' - ചിന്മയിയുടെ സോഷ്യല്‍ മീഡിയ കുറിപ്പ് ആരാധകരുടെ കണ്ണ് നിറയ്ക്കുന്നതാണ്. തനിക്ക് അവസരം നല്‍കിയ ആര്‍.ജെ. ബാലാജിക്ക് താരം നന്ദി പറഞ്ഞു. സിനിമയിലെ ആണ്‍കോയ്മയ്ക്കും വിലക്കുകള്‍ക്കും മുന്നില്‍ തളരാതെ പോരാടുന്ന ചിന്മയിയുടെ ഈ തിരിച്ചുവരവ് തമിഴ് സിനിമാ ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

chinmayi overcame her fears

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES