Latest News

നാല് ദിനം 147കൊടിയില്പരം കളക്ഷന്‍ : സൂര്യയുടെ കരിയര്‍ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്

Malayalilife
 നാല് ദിനം 147കൊടിയില്പരം കളക്ഷന്‍ : സൂര്യയുടെ കരിയര്‍ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്

തിയേറ്റര്‍ ഹിറ്റില്ലാത്ത നീണ്ട 13 വര്‍ഷങ്ങള്‍ കൃത്യമായി പറഞ്ഞാല്‍ 4,697ദിവസങ്ങള്‍ ആണ് സൂര്യ എന്ന നടിപ്പിന്‍ നായകനായി അദ്ദേഹത്തിന്റെ ഓരോ ആരാധകനും പ്രേക്ഷകരും കാത്തിരുന്നത്. 13 വര്‍ഷങ്ങള്‍ക്കിപ്പുറം എവിടെ നിര്‍ത്തിയോ അവിടെ നിന്ന് അതെ ശക്തിയില്‍ തിയേറ്ററില്‍ അതിശക്തമായ തിരിച്ചുവരവ് നടത്തുകയാണ് സൂര്യ കറുപ്പിലൂടെ. റിലീസായി നാല് ദിനങ്ങളില്‍ 147 കൊടിയില്പരം രൂപ വേള്‍ഡ് വൈഡ് കളക്ഷനുമായി തന്റെ കരിയര്‍ റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിക്കുകയാണ് കറുപ്പ് ചിത്രത്തിലൂടെ സൂര്യ.രണ്ട് മില്യണില്‍പ്പരം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം കറുപ്പിന്റെ ഇത് വരെയുള്ള ടിക്കറ്റ് വില്‍പ്പന. കേരളത്തിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങളും മികച്ച കളക്ഷനും ലഭിക്കുന്ന ചിത്രത്തിന് ലോകവ്യാപകമായി ഹൗസ്ഫുള്‍ ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ആദ്യ നാല് ദിനവും ലഭിച്ചത്. സിങ്കം 2ന്റെ കലക്ഷന്‍ ആയിരുന്നു സൂര്യയുടെ ഏറ്റവും വലിയ തിയേറ്റര്‍ കലക്ഷന്‍ അത് വെറും 4 ദിനം കൊണ്ട് കറുപ്പ് ബോക്‌സ് ഓഫീസില്‍ മറികടന്നു ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്.

ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മാസ്സ് ഘടകങ്ങളാല്‍ സമ്പന്നമായ സംപൂര്‍ണ ആക്ഷന്‍ എന്റര്‍ടൈനറായി പ്രേക്ഷകര്‍ക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററില്‍ സമ്മാനിക്കുക്കയാണ്.രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പി ആര്‍ ഓ ആന്‍ഡ് പ്രൊമോഷന്‍സ്: പ്രതീഷ് ശേഖര്‍.


 

Read more topics: # സൂര്യ
suriya career best collection

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES