Latest News

വീണ്ടും സർജറി കൂടി; ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്ന് അറിയിച്ച് സൗഭാ​ഗ്യ

Malayalilife
 വീണ്ടും സർജറി കൂടി; ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്ന് അറിയിച്ച് സൗഭാ​ഗ്യ

ലയാള കുടുംബപ്രേക്ഷകർക്ക് ഏറെ പരിചിതമായ  താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യം പിന്നീട് ജീവിതത്തിലേക്ക് കൂട്ടുകയായിരുന്നു. മിനിസ്‌ക്രീനിൽ സജീവമാണ് അർജുൻ. ദമ്പതികൾക്ക് ഒരു  പെൺകുഞ്ഞ് കഴിഞ്ഞ നവംബറിലാണ്  പിറന്നത്. വീണ്ടും സീരിയലിൽ മകൾ പിറന്ന ശേഷം  സജീവമാണ് അർജുൻ.  എന്നാൽ ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

താൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയാണെന്നും ഒരു സർജറി ഉണ്ടെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് സൗഭാഗ്യ. നടിയുടെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം ഒരു സർജറിയ്ക്ക് വേണ്ടി ജിജി ഹോസ്പിറ്റലിൽ ഞാൻ അഡ്മിറ്റ് ആയിരിക്കുകയാണ്. വൈകാതെ തിരിച്ച് വരാം. ഒരു ആഴ്ചയ്‌ത്തേക്ക് എന്നെ മിസ് ചെയ്യും. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനകൾ എനിക്ക് വേണം എന്നുമാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറിയിൽ സൗഭാഗ്യ പറയുന്നത്. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. എന്ത് പറ്റിയത് കൊണ്ടാണ് സർജറി വേണ്ടി വന്നതെന്നും ആശുപത്രിയിലെ പുതിയ വിശേഷങ്ങൾ എന്തൊക്കെയാണെന്നും തുടങ്ങി നിരവധി ചോദ്യങ്ങൾ ഉയർന്ന് വരികയാണ്.

അർജുനും സൗഭാഗ്യവും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഒരു യൂട്യൂബ്  ചാനലും ഈ ദമ്പതികൾക്ക് ഉണ്ട്. സൗഭഗയുടെ അമ്മയും മികച്ച ഒരു നർത്തകിയും അഭിനേത്രിയുമാണ്. നിരവധി ആരാധകരാണ് ഈ താരകുടുംബത്തിന് ഉള്ളത്.
 

Sowbhagya Venkitesh words about surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക