Latest News

അച്ഛന് മികച്ച ചികിത്സയൊരുക്കാന്‍ നടന്‍ ചിമ്പു അമേരിക്കയിലേക്ക്; വയറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ കുടുംബം

Malayalilife
 അച്ഛന് മികച്ച ചികിത്സയൊരുക്കാന്‍ നടന്‍ ചിമ്പു അമേരിക്കയിലേക്ക്; വയറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ കുടുംബം

ച്ഛന്‍ ടി രാജേന്ദറിന്റെ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പറന്ന് നടന്‍ ചിമ്പു. ചിമ്പുവിന്റെ പിതാവും, നടനും സംവിധായകനുമായ ടി രാജേന്ദറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തെ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് കൊണ്ടുപോകേണ്ടതിന്റെ ഭാഗമായാണ് നടന്‍ അമേരിക്കയിലേയ്ക്ക് പോയിരിക്കുന്നത്.

രാജേന്ദറിന്റെ ആരോഗ്യനിലയേക്കുറിച്ച് അടുത്തിടെ സോഷ്യല്‍മീഡിയ വഴി നടന്‍ വെളിപ്പെടുത്തിയിരുന്നു.തന്റെ പിതാവിന് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടെന്നും പരിശോധനയില്‍ രാജേന്ദറിന് രക്തം കട്ടപിടിച്ചതായി കണ്ടെത്തിയെന്നും ചിമ്പു അറിയിച്ചിരുന്നു.തുടര്‍ചികില്‍സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി രാജേന്ദറിനെ അമേരിക്കയിലേക്ക് കൊണ്ടുപോകാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. അതിനുള്ള ക്രമീകരണങ്ങള്‍ക്കായി ചിമ്പു അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. 

ടി. രാജേന്ദര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. തമിഴ് ചലച്ചിത്ര വ്യവസായത്തിലെ മികച്ച നടന്‍, സംവിധായകന്‍, സംഗീത സംവിധായകന്‍, ഛായാഗ്രാഹകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. ചിലംബരശന്‍, കുരളരശന്‍, ഇലകിയ എന്നിവരാണ് മൂന്ന് മക്കള്‍.

Read more topics: # ചിമ്പു
Simbu flies father T Rajender to USa

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES