സിനിമ ഹിറ്റാകുന്നതിന്റെ സന്തോഷം അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പാരിതോഷികങ്ങള്‍ നല്കി ആഘോഷമാക്കുന്നത് ഇപ്പോള്‍ തെന്നിന്ത്യയില്‍ പതിവായിരിക്കുകയാണ്. ഏറ്റവും പുതിയയതായി വെന്ത് തണിന്തത് കാട് എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ നടന് ചിമ്പുവിന് ടൊയോട്ട വെല്‍ഫയറും സംവിധായകന് ഗൗതം മേനോന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും സമ്മാനിച്ച് വാര്‍ത്തയാണ് പുറത്ത് വരുന്നത്.
നിര്‍മാതാവ് ഐശ്വരി കെ. ഗണേഷ് ആണ് സേനഹ സമ്മാനം നല്‍കിയത്. ഫിലിം ഇന്റര്‍നാഷനലിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.ഇരുവര്‍ക്കും വാഹനം സമ്മാനിക്കുന്നതിന്റെ വിഡിയോയും വേല് ഫിലിംസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ ചെന്നൈ എക്സ്ഷോറൂം വില 92.60 ലക്ഷം രൂപയാണ്.
രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്ജിന് കൂടാതെ മുന്‍ പിന് ആക്സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് ഇന്ധനക്ഷമത.