തിരിച്ചുവരവിന് ഒരുങ്ങുന്നതായി അറിയിച്ചപ്പോള്‍സഹായിക്കാമെന്ന് ഉറപ്പു നല്‍കി പറ്റിച്ചു; പലവട്ടം ഫോണ്‍ ചെയ്തിട്ടും എടുത്തില്ല; ഒന്നുമല്ലാതിരുന്നപ്പോള്‍ കൂടെനിന്ന എന്നെ അവഗണിച്ചു; അക്ഷയ് കുമാറിനെതിരെ ആരോപണവുമായി നടി ശാന്തിപ്രിയ

Malayalilife
 തിരിച്ചുവരവിന് ഒരുങ്ങുന്നതായി അറിയിച്ചപ്പോള്‍സഹായിക്കാമെന്ന് ഉറപ്പു നല്‍കി പറ്റിച്ചു; പലവട്ടം ഫോണ്‍ ചെയ്തിട്ടും എടുത്തില്ല; ഒന്നുമല്ലാതിരുന്നപ്പോള്‍ കൂടെനിന്ന എന്നെ അവഗണിച്ചു; അക്ഷയ് കുമാറിനെതിരെ ആരോപണവുമായി നടി ശാന്തിപ്രിയ

ബോളിവുഡിലെ മുന്‍കാല നായികയാണ് ശാന്തിപ്രിയ. സൂപ്പര്‍താരമായ അക്ഷയ് കുമാറിന്റെ ആദ്യനായിക കൂടിയാണ് അവര്‍. 1991-ല്‍ പുറത്തിറങ്ങിയ സൗഗന്ധ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം ചിത്രങ്ങളില്‍ ശാന്തിപ്രിയ അഭിനയിച്ചു. വിവാഹശേഷം അഭിനയരംഗം വിട്ട നടി ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങിയിരുന്നു.ഇപ്പോളിതാ തിരിച്ചുവരവിനൊരുങ്ങിയപ്പോള്‍ അക്ഷയ്കുമാര്‍ തന്നെ അവഗണിച്ചുവെന്ന് തുറന്ന് പറയുകയാണ് നടി.

അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ് ശാന്തി പ്രിയ. തിരിച്ചുവരവിന് ഒരുങ്ങുന്നതായി അക്ഷയ് കുമാറിനെ അറിയിച്ചപ്പോള്‍ തന്നെ സഹായിക്കാമെന്ന് ഉറപ്പു നല്‍കി പറ്റിച്ചു എന്നാണ് ശാന്തി പ്രിയയുടെ പക്ഷം. താരത്തെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തെങ്കിലും മറുപടിയുണ്ടായില്ല എന്നും ശാന്തിപ്രിയ പറയുന്നു.

''ഹോളിഡേ സിനിമയുടെ സെറ്റില്‍ വച്ച് കണ്ടപ്പോഴാണ് അക്ഷയ് കുമാറിനോട് തിരിച്ചു വരാന്‍ ആഗ്രഹമുണ്ടെന്ന വിവരം അറിയിക്കുന്നത്. എന്നെ കണ്ടപ്പോള്‍ വളരെ നല്ല രീതിയിലാണ് അക്ഷയ് പെരുമാറിയത്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും നല്ല അവസരം കിട്ടുകയാണെങ്കില്‍ അറിയിക്കണമെന്നും ഞാന്‍ അക്ഷയ്നോട് പറഞ്ഞു. നായികയാവാന്‍ പറ്റില്ല എന്ന് അറിയാമല്ലോ എന്നായിരുന്നു അക്ഷയ് പറഞ്ഞത്. നിങ്ങള്‍ക്ക് നായകനാവാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് നായികയായിക്കൂടാ എന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ പിന്നീട് അക്ഷയ്യുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എനിക്ക് സാധിച്ചില്ല എന്നാണ് നടി പറയുന്നത്. 

ഒരിക്കല്‍ എന്റെ ചിത്രം ചോദിച്ചുകൊണ്ട് സെക്രട്ടറിയുടെ കോള്‍ വന്നു. ഞാന്‍ ഫോട്ടോ അയച്ചുകൊടുത്തു. ഞാന്‍ വിളിക്കുമ്പോഴെല്ലാം അറിയിക്കാം എന്നായിരുന്നു മറുപടി. ഞാന്‍ പലവട്ടം വിളിച്ചു, ഫോണ്‍ എടുത്തില്ല, അയക്കുന്ന മെസേജുകള്‍ കാണുന്നുണ്ടെങ്കിലും മറുപടി ഉണ്ടായില്ല. എനിക്ക് വല്ലാത്ത വിഷമം തോന്നി. അക്ഷയ്യെ സ്നേഹിക്കുന്ന എന്റെ അമ്മയോട് ഇനി ഞാന്‍ വിളിക്കണോ എന്നു ചോദിച്ചു. നിര്‍ത്താനാണ് അമ്മ പറഞ്ഞത്...'' ശാന്തിപ്രിയ പറയുന്നു.

അക്ഷയ് കുമാര്‍ നായകനായി എത്തിയ 1991ലെ ചിത്രം സൗഗന്ധിലെ നായികയായിരുന്നു ശാന്തി പ്രിയ. കൂടാതെ 30ല്‍ അധികം സിനിമകളിലും അഭിനയിച്ചു. വിവാഹത്തിന് ശേഷം അഭിനയത്തോട് വിടപറയുകയായിരുന്നു. അന്നുണ്ടായ സംഭവവും ശാന്തിപ്രിയ പറയുന്നുണ്ട്. ''സിനിമയുടെ ആവശ്യമായതിനാലാണ് എനിക്ക് ചെറിയ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വന്നത്. അക്ഷയ് എന്റെ സ്‌കിന്‍ ടോണിനെ കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്. അക്കി എന്റെ കാല്‍മുട്ടുകള്‍ സാധാരണയിലും ഇരുണ്ടതാണെന്ന് തമാശ രീതിയില്‍ പറഞ്ഞു. തമാശയാണെങ്കിലും, എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ആ സംഭവം മനസ്സിന്റെ ആഴങ്ങളില്‍ തങ്ങിനിന്നു, ഞാന്‍ അതിനെ ഓര്‍ത്ത് ഒരുപാട് കരഞ്ഞു, പക്ഷേ മുഖത്ത് ഫെയര്‍നസ് ക്രീമൊന്നും പുരട്ടിയില്ല...'' ശാന്തിപ്രിയ പറയുന്നു

Shanthi Priya accuses Akshay Kumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES