Latest News

മലയാളി അഭിഭാഷകന്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയി അക്ഷയ് കുമാര്‍; ഒപ്പം മാധവനും അനന്യ പാണ്ഡെയും; ചിത്രത്തിന്റെ റീലീസ് തീയതി പുറത്ത്

Malayalilife
 മലയാളി അഭിഭാഷകന്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയി അക്ഷയ് കുമാര്‍; ഒപ്പം മാധവനും അനന്യ പാണ്ഡെയും; ചിത്രത്തിന്റെ റീലീസ് തീയതി പുറത്ത്

ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെ നിയമപോരാട്ടം നടത്തി വിജയിച്ച മലയാളി അഭിഭാഷകന്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതകഥ സിനിമയാകുന്നു. നടന്‍ അക്ഷയ് കുമാറാണ് ചേറ്റൂര്‍ ശങ്കരന്‍ നായരായി എത്തുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും, വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്നു സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം 2025 മാര്‍ച്ച് 14 നാണ് റിലീസ് ചെയ്യുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ ലിയോ മീഡിയ കളക്ടീവും, കേപ് ഓഫ് ഗുഡ് ഫിലിംസുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, ആനന്ദ് തിവാരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

ചരിത്ര രേഖകള്‍ക്കൊപ്പം ശങ്കരന്‍ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേര്‍ന്ന് എഴുതിയ 'ദി കേസ് ദാസ് ഷൂക്ക് ദി എംപയര്‍' എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ വൈസ്രോയിയോട് നിയമപരമായി പോരാടി ശങ്കരന്‍ നായര്‍ വിജയം നേടിയിരുന്നു. നവാഗതനായ കരണ്‍ സിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍ മാധവന്‍, അനന്യ പാണ്ഡേ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2021 ലാണ് ചിത്രം കരണ്‍ ജോഹര്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായിട്ടായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഹരിയാനയിലെ റെവാരി ജില്ലയിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. റെവാരി റെയില്‍വേ സ്റ്റേഷനും റെവാരി റെയില്‍വേ ഹെറിറ്റേജ് മ്യൂസിയവുമായിരുന്നു അവിടുത്തെ പ്രധാന ചിത്രീകരണ സ്ഥലങ്ങള്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഇനിയും ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്

akshay kumar act adv c sankaran nair

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക