Latest News

ഷൂട്ടിങ്ങിനിടെ നടന്‍ അക്ഷയ് കുമാറിന്റെ കണ്ണിന് പരിക്ക്; അപകടം  ഹൗസ്ഫുള്‍ 5 എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ

Malayalilife
 ഷൂട്ടിങ്ങിനിടെ നടന്‍ അക്ഷയ് കുമാറിന്റെ കണ്ണിന് പരിക്ക്; അപകടം  ഹൗസ്ഫുള്‍ 5 എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ

ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ കണ്ണിന് പരിക്ക്. മുംബൈയില്‍ നടന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറിന്റെ കണ്ണിന് പരിക്കേറ്റത്. ഹൗസ്ഫുള്‍ 5 എന്ന ചിത്രത്തിനിടെയായിരുന്നു പരിക്ക്.

ഷൂട്ടിങ്ങിനിടെ ആക്ഷന്‍ രം?ഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. അക്ഷയ് കുമാറിന്റെ കണ്ണില്‍ ഒരു വസ്തു തട്ടുകയായിരുന്നു. ഉടന്‍ തന്നെ താരം നേത്ര രോഗ ഡോക്ടറെ കാണുകയായിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. എന്നാല്‍ താരത്തിനേറ്റ പരിക്ക് ഗുരുതരമല്ലെന്നും വിശ്രമം അനുവദിച്ചെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പരിക്ക് ഭേദമായാല്‍ ഉടന്‍ തന്നെ അക്ഷയ് കുമാര്‍ വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനില്‍ തിരികെ വരും. ചിത്രത്തിന്റെ അവസാന ഷൂട്ടിംഗ് ആണ് ഇപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷം ആദ്യം യൂറോപ്പിലാണ് ഹൗസ്ഫുള്‍ 5ന്റെ ചിത്രീകരണം തുടങ്ങിയത്.

തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്യുന്ന ചിത്രം 2025 ജൂണ്‍ 6 ന് റിലീസ് ചെയ്യും.അഭിഷേക് ബച്ചന്‍, റിതേഷ് ദേശ്മുഖ് എന്നിവരും ഹൗസ്ഫുള്‍ 5 ല്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.കൂടാതെ സഞ്ജയ് ദത്ത്, ഫര്‍ദീന്‍ ഖാന്‍, ഡിനോ മോറിയ, ജോണി ലെവല്‍, നാനാ പടേക്കര്‍, സോനം ബജ്വ, ചിത്രാംഗദ സിങ്, സൗന്ദര്യ ശര്‍മ്മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Akshay Kumar suffers an eye injury

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES