ബോളിവുഡില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെ പ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അയോദ്ധ്യ രാമക്ഷേത്ര പരിസരങ്ങളില്‍ കഴിയുന്ന കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരു കോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ് നടന്‍.
ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ കീഴിലുള്ള ആഞ്ജനേയ സേവ ട്രസ്റ്റിന് ആണ് പണം കൈമാറിയത്. മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയുടെയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടെയും പേരിലാണ് അക്ഷയ് കുമാര്‍ പണം നല്‍കിയത്. പ്രത്യേക ഫീഡിംഗ് വാഹനങ്ങള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചായിരിക്കും വാനരസേനയ്ക്ക് ഭക്ഷണം നല്‍കുക.
വാനരന്മാര്‍ക്ക് മുടങ്ങാതെ ഭക്ഷണം നല്‍കണമെന്ന നിര്‍ദേശവും അക്ഷയ് കുമാര്‍ നല്‍കിയതായി ആഞ്ജനേയ സേവ ട്രസ്റ്റ് സ്ഥാപക പ്രിയ ഗുപ്ത അറിയിച്ചു. അയോധ്യയിലെ പൗരന്മാരെയും നഗരത്തെയും കുറിച്ചും അദ്ദേഹത്തിന് ശ്രദ്ധയുണ്ടെന്നും അതുകൊണ്ട് തന്നെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ പ്രദേശവാസികള്‍ക്ക് ഒന്നും അസൗകര്യം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുന്നുവെന്നും പ്രിയ ഗുപ്ത പറഞ്ഞു.
രാമായണത്തിലെ പുരാതന കഥാപാത്രമായ ഹനുമാന്റെ വീര സൈന്യത്തിന്റെ പിന്‍ഗാമികളായാണ് അയോധ്യയിലെ വാനരന്മാരെ കണക്കാക്കുന്നത്. രാവണനെതിരായ ശ്രീരാമന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവരെന്നാണ് വിശ്വാസികള്‍ക്ക് ഇവിടുത്തെ കുരങ്ങന്മാരെക്കുറിച്ചുള്ള ഐതിഹ്യം.
ഈ വാനരക്കൂട്ടം ഇപ്പോള്‍ ക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ കഴിച്ചതിന്ശേഷം ഉപേക്ഷിച്ച ഭക്ഷണാവശിഷ്ടങ്ങളാണ് ഈ വാനരക്കൂട്ടത്തിന്റെ ഇപ്പോഴത്തെ ഭക്ഷണം. അതിലാനാണ് ഇവിടുത്തെ വാനരന്മാര്‍ക്ക് ദൈനംദിന ഭക്ഷണം ഉറപ്പ് വരുത്താന്‍ ഒരു കോടി രൂപ നടന്‍ സംഭാവന ചെയ്തത്.