സംയുക്ത ഇപ്പോഴും സിനിമയ്ക്ക് വേണ്ടി കഥകള്‍ കേള്‍ക്കുന്നുണ്ട്; ഇനി സിനിമകള്‍ ചെയ്യണമോ വേണ്ടയോ എന്നുള്ള ആലോചന ഞങ്ങള്‍ക്കിടയില്‍ വന്നിട്ടില്ല; സിനിമകള്‍ ചെയ്യും എന്ന ഉറപ്പും ഇല്ല, ചെയ്യില്ല എന്ന വാശിയുമില്ല; വൈറലായി ബിജു മേനോന്റെ മറുപടി 

Malayalilife
സംയുക്ത ഇപ്പോഴും സിനിമയ്ക്ക് വേണ്ടി കഥകള്‍ കേള്‍ക്കുന്നുണ്ട്; ഇനി സിനിമകള്‍ ചെയ്യണമോ വേണ്ടയോ എന്നുള്ള ആലോചന ഞങ്ങള്‍ക്കിടയില്‍ വന്നിട്ടില്ല; സിനിമകള്‍ ചെയ്യും എന്ന ഉറപ്പും ഇല്ല, ചെയ്യില്ല എന്ന വാശിയുമില്ല; വൈറലായി ബിജു മേനോന്റെ മറുപടി 

രുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് സംയുക്ത വര്‍മ്മ. ഒരുപാട് വര്‍ഷം സിനിമയില്‍ നിലനിന്നില്ല എങ്കിലും സംയുക്തയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. സംയുക്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍. അതുകൊണ്ട് തന്നെ ബിജു മേനോന്റെ അഭിമുഖം ഏതെടുത്താലും ഈ ഒരു ചോദ്യം ഉറപ്പായിരിക്കും. ഇക്കഴിഞ്ഞിടക്കും ബിജു മേനോന്‍ കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തിലും ഈ ചോദ്യത്തിന് മറുപടി പറയുകയുണ്ടായി.

സിനിമയിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിന്  സംയുക്ത ഇപ്പോഴും സിനിമയ്ക്ക് വേണ്ടി കഥകള്‍ കേള്‍ക്കുന്നുണ്ടന്നാണ്  ബിജു മേനോന്‍ മറുപടി നല്‍കിയത്.സത്യത്തില്‍ ഇനി സിനിമകള്‍ ചെയ്യണമോ വേണ്ടയോ എന്നുള്ള ആലോചന ഞങ്ങള്‍ക്കിടയില്‍ നടന്നിട്ടില്ലെന്നും നടന്‍ പറഞ്ഞു. ഒരു പരസ്യം വന്നപ്പോള്‍ ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് സംയുക്ത അത് ചെയ്തത്. അന്നും ഇന്നും സിനിമ ചെയ്യില്ല എന്ന ചിന്തകള്‍ ഉണ്ടായിട്ടില്ല. പറ്റിയ വേഷങ്ങള്‍ വരാത്തത് കൊണ്ട് ചെയ്തില്ല എന്നു പറയുന്നതാണ് നല്ലത്.

സിനിമകള്‍ ചെയ്യും എന്ന ഉറപ്പും ഇല്ല, ചെയ്യില്ല എന്ന വാശിയുമില്ല. രണ്ടുപേരും സിനിമയിലാകുമ്പോള്‍ മകന്‍ ദക്ഷിന് മിസ് ചെയ്യുന്ന കുറെ കാര്യങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയതു കൊണ്ടാണ് സംയുക്ത  സിനിമയില്‍ നിന്നും  മാറി നില്‍ക്കുന്നതെന്നും ബിജു മേനോന്‍  പറഞ്ഞു.

Samyuktha Varama And Biju menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES