മലയാളികളിപ്പോഴും ഇഷ്ടത്തോടെ പറയുന്നൊരു പേരാണ് സംയുക്ത വര്‍മ്മയുടേത്. വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുന്‍നിര നായകര്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഓണ്‍ സ്‌ക്രീന്‍ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയതോടെയായിരുന്നു സിനിമയില്‍ നിന്നും മാറിയത്. വിവാഹ ശേഷവും അവസരങ്ങള്‍ വന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. അത് സംയുക്ത തന്നെ തീരുമാനിച്ചതാണെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. യോഗ ചെയ്യുന്ന വീഡിയോയും മറ്റ് വീട്ടിലെ വിശേഷങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കൂട്ടികാരികള്‍ക്കൊപ്പം ഒരു ദിവസം പങ്കിടുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് താരം ഇന്‍സ്റ്റായിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഭര്‍ത്താവും നടനുമായ ബിജുമേനോനും മകനും വീട്ടില്‍ ഇല്ലാത്ത ദിവസത്തിലാണ് കൂട്ടുകാരികള്‍ സംയുക്തയെ കാണാന്‍ എത്തിയത്. കൂട്ടാരികളെ കണ്ടുള്ള സന്തോഷം സംയുക്തയുടെ മുഖത്ത് തന്നെ കാണാം. സന്തോഷത്താല്‍ മതിമറന്നിരിക്കുകയാണ് താരം. കുട്ടുകാരികള്‍ക്ക് ഒപ്പം നിന്ന് ചിത്രങ്ങള്‍ എടുക്കുകയും. തന്റെ പ്രിയ കൂട്ടുകാരിക്ക് ഷോള്‍ഡര്‍ മസാജ് ചെയ്യ്ത കൊടുക്കുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം മറ്റ് കൂട്ടുകാരികളോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണം കഴിച്ച് ഒരുപാട് നേരം സംസാരിച്ച് ഒക്കെ ഇരുന്നതിന് ശേഷമാണ് കൂട്ടുകാരികള്‍ എല്ലാം അവരുടെ വീട്ടിലേക്ക് പിരിഞ്ഞ് പോയത്. നിങ്ങളുടെ ചുറ്റുമുള്ള സ്ത്രീവലയം എന്നത് സത്യസന്ധമായി പറഞ്ഞാല്‍ ജീവിതത്തിലെ ഏറ്റവും വലിയ അപ്‌ഗ്രേഡാണ് എന്നാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം പറഞ്ഞിരിക്കുന്നത്.
വീട്ടുകാര്യങ്ങളും യോഗ പഠനവുമൊക്കെയായി തിരക്കിലായിരുന്നു സംയുക്ത. ആരോഗ്യ പ്രശ്നങ്ങളും മൂഡ് സ്വിംഗ്സുമൊക്കെ മാറിയത് യോഗ ചെയ്തതോടെയാണ്. ഇന്നിപ്പോള്‍ ജീവിതത്തിന്റെ തന്നെ ഭാഗമാണ് യോഗ. യോഗ ചെയ്ത് തുടങ്ങിയതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്നും സംയുക്ത തുറന്നുപറഞ്ഞിരുന്നു. അഭിനയ മേഖലയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി സംയുക്തയുടെ വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. അഭിനയ ജീവിതത്തില്‍ നാലു വര്‍ഷം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും മലയാള സിനിമാ പ്രേക്ഷകര്‍ ഇന്നും മറക്കാത്ത മുഖമാണ് സംയുക്ത വര്‍മ്മ. വിവാഹ ശേഷം സിനിമാ അഭിനയം അവസാനിപ്പിച്ചെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് സംയുക്ത. ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഇരുപത് വയസ്സായിരുന്ന സംയുക്തയ്ക്ക് ഇന്ന് 45 വയസാണ്. എന്നാല്‍, പണ്ടത്തേതിനേക്കാള്‍ ചെറുപ്പവും ഊര്‍ജവുമുള്ള സംയുക്തയെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
നാല് വര്‍ഷമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും, അഭിനയിച്ച നാല് സിനിമകളുടെ പേരില്‍ രണ്ട് തവണ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ നടിയാണ് സംയുക്ത വര്‍മ. 1999 ല്‍ ആദ്യ ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിനായിരുന്നു ആദ്യത്തെ സംസ്ഥാന പുരസ്‌കാരം. 2000 ല്‍ മധുര നൊമ്പരക്കാറ്റ്, മഴ, സ്വയംവരപ്പന്തല്‍ എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് രണ്ടാമത്തെ പുരസ്‌കാരം. 2002 ല്‍ കുബേരന്‍ എന്ന ചിത്രത്തിലൂടെ അഭിനയം നിര്‍ത്തി, ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സംയുക്ത അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. 23 ആ വയസ്സിലായിരുന്നു വിവാഹം. ബിജു മേനോനൊപ്പം ഇടക്കാലത്ത് ചില പരസ്യ ചിത്രങ്ങളില്‍ മുഖം കാണിച്ചുവെങ്കിലും, അഭിനയത്തിലേക്കിനി ഇല്ല എന്ന് സംയുക്ത വ്യക്തമാക്കിയതാണ്. ശാരീരിക മാറ്റം ഡിപ്രഷനിലേക്ക് കൊണ്ടുപോയപ്പോഴാണ് യോഗയിലേക്ക് തിരിഞ്ഞത്. ഇപ്പോള്‍ യോഗയാണ് സംയുക്തയ്ക്ക് എല്ലാം.