മലയാളികളുടെ പ്രിയനടന്മാരില്‍ ഒരാളാണ് ബിജു മേനോന്‍. സീരിയലുകളിലൂടെ അഭിനയം തുടങ്ങി പിന്നീട് സിനിമയില്‍ എത്തിയ ബിജു മേനോന്‍ തന്റെ കരിയറിന്റെ മുപ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.
1991ല്‍ ഈഗിള്‍ എന്ന ചിത്രത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആയി മുഖം കാണിച്ചിട്ടുണ്ടെങ്കിലും 1994ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന സിനിമയാണ് ബിജു മേനോന്റെ നടന്‍ എന്ന നിലയിലുള്ള ആദ്യ ചിത്രം. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ഈ ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പിറന്നു.
പത്രം, മധുരനൊമ്പരക്കാറ്റ്, മഴ, മേരിക്കുണ്ടൊരു കുഞ്ഞാട്, വെള്ളിമൂങ്ങ, ഓര്‍ഡിനറി, അയ്യപ്പനും കോശിയും തുടങ്ങി ബിജു മേനോന്‍ എന്ന നടനെ മലയാളിയുടെ മനസില്‍ പതിപ്പിച്ച എത്രയെത്ര സിനിമകള്‍. ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവന്‍ ആണ് ബിജു മേനോന്റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ബിജു മേനോന്റെ കരിയറിലെ നേട്ടം ആഘോഷമാക്കിയിരിക്കുകയാണ് തലവന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
ആസിഫ് അലിയും ബിജുമേനോനൊപ്പം പ്രധാനവേഷത്തില്‍ എത്തുന്നു. മെയ് 24-ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ത്രില്ലര്‍ മൂഡിലുള്ള ചിത്രം കൂടിയാണ്.
മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.