Latest News

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ധ്യാന്‍ ശ്രീനിവാസനും ഒരുമിക്കുന്നു; നിസ്സാം ബഷീറിന്റെ സംവിധാനത്തില്‍ പുതിയ ചിത്രം അണിയറയില്‍

Malayalilife
topbanner
ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ധ്യാന്‍ ശ്രീനിവാസനും ഒരുമിക്കുന്നു; നിസ്സാം ബഷീറിന്റെ സംവിധാനത്തില്‍ പുതിയ ചിത്രം അണിയറയില്‍

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ റോഷാക്ക്, കെട്ടിയോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിസ്സാം ബഷീര്‍ സര്‍ക്കാസ്റ്റിക് കോമഡി ത്രില്ലര്‍ ജോണറില്‍ പുതിയ ചിത്രം ഒരുക്കുന്നു. ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് നിസ്സാം ബഷീറിന്റെ പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സമീര്‍ അബ്ദുല്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

പ്രേക്ഷക സ്വീകാര്യതയും  നിരൂപക പ്രശംസയയും നേടിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിസ്സാം ബഷീര്‍ പുതിയ ജോണറില്‍ ഒരുക്കുന്ന ഈ ചിത്രവും  പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നുറപ്പാണ്. ബോക്‌സ് ഓഫീസ് വിജയ ചിത്രങ്ങള്‍ ഒരുക്കിയ നിസ്സാം ബഷീറിനോടൊപ്പം ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ധ്യാന്‍ ശ്രീനിവാസനും ഒരുമിക്കുമ്പോള്‍ വ്യത്യസ്തമായ ജോണറില്‍ മലയാള സിനിമ ഇതുവരെ കാണാത്ത ഒരു മേക്കിങ് ലെവല്‍ സംവിധായകനും സംഘവും സമ്മാനിക്കുമെന്നുറപ്പാണ്. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

biju menon suraj and dhyan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES