ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ല്‍ ലാവാരിസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.തമിഴില്‍ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസന്‍, സത്യരാജ്, പ്രഭു,സുരേഷ്ഗോപി,മോഹന്‍ലാല്‍,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങള്‍ ചെയ്തു.തമിഴ് ചിത്രങ്ങള്‍ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകനും നടനുമായ സുന്ദറിനെയാണ് നടി വിവാഹം ചെയ്തത്ത. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു.അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവര്‍ ചെന്നൈയില്‍ സ്ഥിരതാമസമാണ്. ഇപ്പോള്‍ മകള്‍ അനന്തിക നല്കിയ ഒരഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.
കുട്ടിക്കാലം മുതല്‍ ബോഡി ഷെയ്മിങ്ങിന്റെ ഇരയാണെന്നാണ് അനന്തിത സുന്ദര്‍ വെളിപ്പെടുത്തിയത്. താരകുടുംബത്തിലെ അംഗമായതിനാല്‍ തങ്ങള്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ നല്ല വശവും മോശ വശവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്നും അനന്തിത പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലം മുതല്‍ ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അനന്തിത പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ കുട്ടിക്കാലം മുതല്‍ തന്നെ സജീവമായിരുന്നു. ഒരുപാട് പോസിറ്റീവിറ്റിയോടെയാണ് ഞാന്‍ അത് കൈകാര്യം ചെയ്തത്. എന്നാല്‍ പലരുടെയും കമന്റുകള്‍ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ വല്ലാതെ പരിഹസിക്കപ്പെട്ടു. അമ്മയുമായി താരതമ്യം ചെയ്യുന്നവരുമുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാന്‍ ആകര്‍ഷണമില്ല തുടങ്ങിയ അഭിപ്രായങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു.
ഇപ്പോള്‍ ശരീരഭാരം കുറച്ചും, ഭക്ഷണം ക്രമീകരിച്ചും, വ്യായാമം ചെയ്തുമാണ് ഞാനെന്റെ ലക്ഷ്യത്തിലെത്തിയത്. എന്നിലുള്ള മാറ്റം പ്ലാസ്റ്റിക് സര്‍ജറി
ചെയ്തതുകൊണ്ടാണെന്ന് ആരോപിക്കുന്നവരുമുണ്ട്. വര്‍ഷങ്ങളായി മോശം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍ ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള തൊലിക്കട്ടി എനിക്കുണ്ട്- അനന്തിത പറയുന്നു.
സഹോദരി അവന്തിക ലണ്ടനില്‍ പഠനം പൂര്‍ത്തിയാക്കി ആദ്യ സിനിമയ്ക്ക് ആയി ഒരുങ്ങുകയാണ്. സിനിമാനിര്‍മാണമാണ് അനന്തിതയുടെ ലക്ഷ്യം.