Latest News

നടി സുബിസുരേഷിന് വിവാഹം; ആശംസകളുമായി ആരാധകർ

Malayalilife
 നടി സുബിസുരേഷിന് വിവാഹം; ആശംസകളുമായി ആരാധകർ

ലയാളി പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ട താരമാണ് സുബി സുരേഷ്. ഇപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ പ്രേക്ഷകര്‍ സുബിയെ കണ്ടിട്ടുള്ളു. തന്റെതായ തമാശകളും രസമേറിയതുമായ സംഭാഷണങ്ങള്‍ ചേര്‍ത്ത് തന്റെ ശൈലിയില്‍ സുബി അവതരിപ്പിക്കുന്നത് പ്രേക്ഷകര്‍ക്ക് കാണാന്‍ ഇഷ്ടമാണ്. ഏറെക്കാലമായി പലരും സുബിയോട് ചോദിക്കുന്ന ഒരു ചോദ്യമാണ് കല്യാണം കഴിക്കുന്നില്ലേ എന്നത്. ആരാധകര്‍ സത്യം പറഞ്ഞാല്‍ ഈ ചോദ്യം സുബിയോട് ചോദിച്ച് ചോദിച്ച് മടുത്തു. എന്നാല്‍ എല്ലാ ആരാധകരെയും ഞെട്ടിച്ചുകൊണ്ട് സുബി പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോള്‍ വൈറലായി മാറുകയാണ്. സുബിയുടെ കല്യാണം ഉടനെ ഉണ്ടാകും എന്നുള്ള സൂചനകള്‍ നല്‍കിക്കൊണ്ടാണ് പോസ്റ്റ് വന്നിരിക്കുന്നത്.

തന്റെ കല്യാണ ദിവസത്തിനായി കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സുബി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കല്യാണപ്പെണ്ണായി അണിഞ്ഞ് ഒരുങ്ങി നാണത്തോടെയുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ വരനെ ഒളിപ്പിച്ച് വെച്ചാണ് സുബി ചിത്രങ്ങള്‍ പങ്കുവെച്ചത്. മുഖം കാണിക്കാതെ മറച്ചുവെച്ച ഈ ചിത്രങ്ങള്‍ ആകാംഷ ഉണര്‍ത്തുന്നതാണ്. ആരാണ് വരന്‍ എന്ന ആകാംഷ പ്രേക്ഷകരിലേക്ക് തരുന്ന ചിത്രമാണ് സുബി പങ്കുവെച്ചിരിക്കുന്നത്.

വളരെയധികം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയാണ്. ഇത്രയും നാളും ആര്‍ക്കും പിടി കൊടുക്കാത്ത സുബി ഇപ്പോള്‍ ആര്‍ക്കാണ് പിടി കൊടുത്തത് എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ആരായിക്കും ആ കല്യാണചെറുക്കന്‍ എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. എന്തായാലും ഞെട്ടലോടെയാണ് പ്രേക്ഷകര്‍ ഈ വാര്‍ത്ത കേട്ടത്.

ദിവസം എന്നെന്നോ തന്റെ വരന്‍ ആരാണെന്നോ പോലും സുബി പുറത്ത് പറയാത്ത സ്ഥിതിക്ക് എന്താണ് വരാന്‍ പോകുന്നത് എന്ന് കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Read more topics: # Actress subi suresh ,# marriage
Actress subi suresh marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക