Latest News

ഒന്ന് കല്യാണം കഴിച്ച് നോക്കാന്‍ അമ്മ പറഞ്ഞു; അതിന് ശേഷം ആരെയും പ്രണയിക്കാന്‍ തോന്നുന്നില്ല: സുബി സുരേഷ്

Malayalilife
ഒന്ന് കല്യാണം കഴിച്ച് നോക്കാന്‍ അമ്മ പറഞ്ഞു; അതിന് ശേഷം ആരെയും പ്രണയിക്കാന്‍ തോന്നുന്നില്ല: സുബി സുരേഷ്

വതാരകയായും നടിയായും തിളങ്ങുന്ന സുബി സുരേഷ് മലയാളികള്‍ക്ക് സുപരിചിതയാണ്. 38 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ദശ്യമാധ്യമങ്ങളില്‍ പുരുഷഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എപ്പോഴും കോമഡിമാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് രംഗത്തെത്തുന്നത്. എന്നാൽ ഇപ്പോൾ ഒരു പ്രാവശ്യം വിവാഹം ചെയ്ത് നോക്കാന്‍ അമ്മ പോലും തന്നോട് പറഞ്ഞ നിമിഷത്തെ കുറിച്ചാണ് ഇപ്പോള്‍ സുബി പറയുന്നത്. ഒരു ചാനലിലെ ടോക് ഷോയില്‍ സംസാരിക്കവെയാണ് സുബിയുടെ വെളിപ്പെടുത്തൽ.

ഞാന്‍ പ്രണയിച്ചിട്ടൊക്കെ ഉണ്ട്. പക്ഷേ അത് ജീവിതത്തിലേക്ക് ഉള്ളതല്ല, എന്റെ ജീവിതത്തിലേക്ക് വരില്ലെന്നും തോന്നിയപ്പോള്‍ വേണ്ടെന്ന് വെച്ചു. ഇത്രയും പ്രായത്തിനിടയില്‍ ഞാന്‍ പ്രണയിച്ചിട്ടില്ലെന്ന് പറയുകയാണെങ്കില്‍ എനിക്ക് വേറെന്തെങ്കിലും കുഴപ്പമുണ്ടെന്ന് ആളുകള്‍ പറയും. പ്രണയിച്ചിട്ടുണ്ടെങ്കിലും മനഃപൂര്‍വ്വം അങ്ങോട്ടും ഇങ്ങോട്ടും വേണ്ടെന്ന് വെക്കുകയായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒരു സംസാരം ഉണ്ടായപ്പോള്‍ പുള്ളിക്കാരന്‍ ചോദിച്ചു, എന്റെ അമ്മയ്ക്ക് വല്ലോ ജോലിയ്ക്കും പോയിക്കൂടേ എന്ന്. അമ്മ എന്തിനാണ് പണിക്ക് പോവുന്നതെന്ന് ഞാന്‍ വിചാരിച്ചു. അമ്മയ്ക്ക് നല്ല ആരോഗ്യവും ചെറുപ്പക്കാരിയുമൊക്കെ അല്ലേ. അവര്‍ക്ക് ഒരു ജോലിയ്ക്ക് പോയിക്കൂടേന്ന് വീണ്ടും ചോദിച്ചു.

എന്റെ ഫാമിലിയുമായി വളരെ അടുപ്പമുള്ളതും എന്റെ കുടുംബത്തെ കുറിച്ച് അടുത്ത് അറിയാവുന്ന ആളുമാണ്. എന്നിട്ടും എന്റെ അമ്മ ജോലിയ്ക്ക് പോവണമെന്ന് പറയേണ്ട കാരണമെന്താണെന്ന് ഞാന്‍ ചിന്തിച്ചു. കാരണം ഞാനാണ് വീട്ടിലെ ചെലവുകളൊക്കെ നടത്തുന്നത്. അപ്പോള്‍ അമ്മ പോവേണ്ട കാര്യമില്ല. പിന്നെയാണ് കാര്യങ്ങളൊക്കെ മനസിലാവുന്നത്. കല്യാണം കഴിഞ്ഞാലും എന്നോട് വല്യ സ്നേഹമായിരിക്കും. പക്ഷേ എന്നെ വീട്ടില്‍ നിന്ന് മൊത്തതോടെ അങ്ങ് പറിച്ചോണ്ട് പോകുമോ എന്നൊരു തോന്നല്‍ എനിക്കുണ്ടായി. എന്റെ വീട് എന്റെ സ്വര്‍ഗമാണ്. എന്ന് പറഞ്ഞ് കല്യാണം കഴിഞ്ഞാലും വീട്ടില്‍ തന്നെ നില്‍ക്കുമെന്നല്ല. പ്രൈവസിയ്ക്ക് വേണ്ടി മാറി നില്‍ക്കുക തന്നെ വേണം.

ഇങ്ങനെ ഒന്ന് രണ്ട് കാര്യങ്ങളില്‍ സംസാരം ഉണ്ടായി. എനിക്ക് ആദ്യമായി ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത് പുള്ളിക്കാരന്‍ ആണ്. അന്നെനിക്ക് സന്തോഷമായിരുന്നു. പിന്നീടാണ് മനസിലായത് ഞാന്‍ അദ്വാനിക്കുന്ന പൈസ എല്ലാം സേവ് ചെയ്യാന്‍ വേണ്ടിയുള്ള നീക്കമായിരുന്നു അത്. അങ്ങനെ ഇതൊക്കെയാണ് കാരണമെന്ന് പറഞ്ഞിട്ടില്ല. പക്ഷേ നമ്മള്‍ തമ്മില്‍ ചേരില്ലെന്ന തരത്തില്‍ പറഞ്ഞ് ഒഴിവാക്കി. പിന്നീടും വിവാഹം കഴിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും നമ്മള്‍ തമ്മില്‍ ചേരില്ലെന്ന് പറഞ്ഞ് പിരിയുകയായിരുന്നു. അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞതിന് ശേഷം കണ്ടിട്ടുണ്ട്. നല്ല സുഹൃത്തുക്കളാണ് ഇപ്പോഴും.

വീട്ടുകാര്‍ക്ക് ഞാന്‍ കല്യാണം കഴിച്ച് കാണണമെന്ന് ആഗ്രഹമുണ്ട്. അമ്മ ഒരു ദിവസം വിളിച്ചിരുത്തിയിട്ട് ചോദിച്ചു, നിനക്ക് ആരെയെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ അത് നമുക്ക് നടത്താം. ആരെ എങ്കിലും ഇഷ്ടപ്പെടാന്‍ നോക്കെന്ന് ലൈസന്‍സ് കിട്ടി. അതിന് ശേഷം ആരെയും പ്രണയിക്കാന്‍ തോന്നുന്നില്ല. ലൈസന്‍സ് കിട്ടുന്നതിന് മുന്‍പാണെങ്കില്‍ ഒത്തിരി പേര്‍ ഉണ്ടായിരുന്നു. പിന്നീടൊരു ദിവസം അമ്മ പറഞ്ഞു, നമുക്കൊന്ന് കല്യാണം കഴിച്ച് നോക്കാം. ഇപ്പോള്‍ ആണെങ്കില്‍ എനിക്ക് ആരോഗ്യമൊക്കെ ഉണ്ട്. ഒരു കുട്ടി ഉണ്ടായാല്‍ നിന്നെ സഹായിക്കാന്‍ പറ്റും. വേറെ ടെന്‍ഷനൊന്നും വേണ്ട. പോയാല്‍ പോവട്ടേ. നീ ഒന്ന് കല്യാണം കഴിച്ച് നോക്കാനാണ് അമ്മ പറഞ്ഞത്. കല്യാണം കഴിക്കില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അറേഞ്ച്ഡ് മാര്യേജ് എനിക്ക് ശരിയാവില്ല. ഇഷ്ടം തോന്നുന്ന ഒരാള്‍ വന്നാല്‍ നോക്കാം.
 

Actress subi suresh words about marriage and amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES