ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്; ഇപ്പോള്‍ ഈ നിമിഷം ജീവിയ്ക്കുക; ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത്; വൈറലായി നടി മീനയുടെ പോസ്റ്റ്

Malayalilife
ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്; ഇപ്പോള്‍ ഈ നിമിഷം ജീവിയ്ക്കുക; ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത്; വൈറലായി നടി മീനയുടെ പോസ്റ്റ്

തെന്നിന്ത്യയുടെ പ്രിയ താരമാണ് മീന. അടുത്തിടെയാണ് താരത്തിന്റെ ജീവിതത്തിൽ ഏറെ ആഘാതമായി കൊണ്ട് ഭർത്താവ് വിദ്യാസാഗറിന്റെ വേർപാട് സംഭവിച്ചത്. റൗഡി ബേബി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കവെയായിരുന്നു ഭര്‍ത്താവിന്റെ മരണം എന്നാൽ ഇപ്പോൾ അതിൽ നിന്നെല്ലാം കരകരായാണ് ഉള്ള ശ്രമത്തിലാണ് മീനയും മകളും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മീനയുടെ  വളരെ പോസിറ്റീവ് ആയിട്ടുള്ള ക്വോട്ടുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. 

താരം ഇപ്പോൾ തന്റെ ചെറുപ്പം മുതലുള്ള ചിത്രങ്ങള്‍ കൂട്ടി വച്ച്‌ ഉണ്ടാക്കിയ കൊളാഷ് വീഡിയോയ്ക്ക് നടി കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ്  വൈറലാവുന്നത്. 'ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്. ഇപ്പോള്‍, ഈ നിമിഷം ജീവിയ്ക്കുക, ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത്' എന്നാണ് മീന എഴുതിയിരിയ്ക്കുന്നത്. പോസ്റ്റിന് താഴെ നടിയ്ക്ക് പിന്തുണന നല്‍കിക്കൊണ്ടുള്ള കമന്റുകളാണ് വരുന്നത്.

ബാലതാരമായി തന്നെ അഭിനയ മേഖലയിലേക്ക് ചുവട് വച്ച താരമാണ് നടി മീന. മലയാള സിനിമ മേഖലയിൽ ഒരു കാലത്ത് താരം ഭാഗ്യനായികയായി മാറുകയും ചെയ്തു. തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപോലെ സജീവമായാ താരം അഭിനയ മേഖലയിൽ നിന്ന് ഒരു ഇടവേള എടുക്കുകയും ചെയ്തിരുന്നു. ഇതിനോടകം തന്നെ  മുപ്പതോളം സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങാനും താരത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്.

Read more topics: # Actress meena,# latest post goes viral
Actress meena latest post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES