ബാലതാരമായി തന്നെ അഭിനയ മേഖലയിലേക്ക് ചുവട് വച്ച താരമാണ് നടി മീന. മലയാള സിനിമ മേഖലയിൽ ഒരു കാലത്ത് താരം ഭാഗ്യനായികയായി മാറുകയും ചെയ്തു. തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപോലെ സജീവമായാ താരം അഭിനയ മേഖലയിൽ നിന്ന് ഒരു ഇടവേള എടുക്കുകയും ചെയ്തിരുന്നു. ഇതിനോടകം തന്നെ മുപ്പതോളം സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങാനും താരത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്.
1976 സെപ്റ്റംബർ 16 ന് ചെന്നൈയിലാണ് മീന ദുരൈരാജ് ജനിക്കുന്നത്. തമിഴ് വംശജനായ പിതാവ് ദുരൈരാജിന്റേയും കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽനിന്നുള്ള മലയാളിയായ മാതാവ് രാജമല്ലികയുടേയും ശിക്ഷണത്തിലാണ് താരം വളർന്നത്. താരത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം ചെന്നൈയിലെ വിദ്യോദയ സ്കൂളുകളിൽ നിന്നായിരുന്നു. എന്നാൽ അപ്പോഴേക്കും ബാലതാരമായി അഭിനയ മേഖലയിൽ ചുവട് വച്ച താരത്തിന് സ്കൂൾ വിദ്യാഭ്യാസം നിർത്തേണ്ടി വരുകയും പിന്നാലെ സ്വകാര്യ കോച്ചിംഗിലൂടെ ചെന്നൈയിലെ വിദ്യോദയ സ്കൂളുകളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കുകയുമായിരുന്നു. 2006 ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓപ്പൺ യൂണിവേഴ്സിറ്റി സമ്പ്രദായത്തിലൂടെ ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കാനും താരത്തിന് സാധിച്ചു. അതേസമയം താരം മികച്ച ഒരു ഭരതനാട്യം നർത്തകി കൂടിയാണ്.
നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിലൂടെയാണ് ബാലനടിയായി മീന വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായികയായി അരങ്ങേറുന്നത്. എന്നാൽ മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം സാന്ത്വനം എന്ന സിനിമയായിരുന്നു. തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടിയെത്തുകയും ചെയ്തു. മീനയെ തേടി കൂടുതൽ അവസരങ്ങൾ വന്നിരുന്നു തമിഴ് , തെലുങ്ക് സിനിമ മേഖലയിൽ നിന്നായിരുന്നു. മുത്തു, എജമാൻ, വീര , അവൈ ഷണ്മുഖി, മുമേസ്ത്രി എന്നിവയാണ് താരത്തിന്റെ തമിഴിലെ വിജയം നേടിയ ചിത്രങ്ങൾ. തെന്നിന്ത്യയുടെ പ്രിയ താരം രജനികാന്തിന്റെ കൂടെ ബാലതാരമായും, പിന്നീടെ നായികയായും അഭിനയിക്കാൻ ഉള്ള ഭാഗ്യവും മീനയ്ക്ക് ഉണ്ടായിരുന്നു. മലയാള സിനിമയിൽ കൈനിറയെ അവസരങ്ങളായിരുന്നു തേടി എത്തിയത്. ഒരു കൊച്ചു കഥ ആരും പറയാത്ത കഥ, മനസറിയാതെ എന്നീ മലയാള ചിത്രങ്ങളിൽ മീന ബാലതാരമായിട്ടാണ് തിളങ്ങിയത്. ഒളിമ്പ്യൻ അന്തോണി ആദം, ഡ്രീംസ്, രാക്ഷസ രാജാവ്, മി. ബ്രഹ്മചാരി,നാട്ടുരാജാവ്, ഉദയനാണ് താരം,ചന്ദ്രോത്സവം തുടങ്ങിയ നിറയെ അവസരങ്ങളായിരുന്നു താരത്തെ തേടി എത്തിയതും.
ബാംഗ്ലൂർ ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറായ വിദ്യാസാഗറാണ് താരത്തിന്റെ ഭർത്താവ്. 2009 ജൂലൈ 12 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് നൈനിക വിദ്യാസാഗർ എന്നൊരു മകൾ കൂടി ഉണ്ട്. അമ്മ മീനയെ പോലെ തന്നെയാണ് മകൾ നൈനികയും ബാലതാരമായി തന്നെ അഭിനയ മേഖലയിലേക്ക് ചുവട് വച്ചിരിക്കുകയാണ്. തെറി എന്ന ഒറ്റ വിജയ് ചിത്രത്തിലൂടെയാണ് അഞ്ചാം വയസ്സിൽ നൈനിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. വിവാഹശേഷം സിനിമ വിട്ട നടി മികച്ച ചിത്രങ്ങളിലൂടെയായിരുന്നു സിനിമ മേഖലയിലേക്കു ഒരു മടങ്ങി വരവ് നടത്തിയതും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മീന മലയാളത്തിൽ എത്തിയ ചിത്രമായിരുന്നു ദൃശ്യം. അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. ഇതിനിടയിൽ താരത്തിന്റെ മേക്ക് ഓവർ ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. ശരീര ഭാരം കുറിച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. എന്നാൽ മീന മികച്ച ഒരു ഗായിക കൂടിയാണ് എന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ചില ആൽബങ്ങളിൽ മനോജ് ഭാരതിയുടെ കൂടെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട് താരം. കാതൽ സഡുഗുഡു എന്ന തമിഴ് സിനിമയിലെ ഒരു ഗാനവും ഒപ്പം തമിഴ് നടനായ വിക്രമിന്റെ കൂടെ 16 വയതിനിലെ, കാതലിസം എന്നീ പോപ്പ് ആൽബങ്ങളും മീന അലയിച്ചിട്ടുണ്ട്.