Latest News

മോഹൻലാലിനൊപ്പം അഭിനയിക്കാൻ കംഫർട്ടാണ്; സിനിമ വിജയിച്ചതോടെ ലക്കി പെയർ എന്ന പേരും വന്നു; തുറന്ന് പറഞ്ഞ് നടി മീന

Malayalilife
  മോഹൻലാലിനൊപ്പം അഭിനയിക്കാൻ കംഫർട്ടാണ്; സിനിമ വിജയിച്ചതോടെ ലക്കി പെയർ എന്ന പേരും വന്നു; തുറന്ന് പറഞ്ഞ് നടി മീന

ബാലതാരമായി തന്നെ അഭിനയ മേഖലയിലേക്ക് ചുവട് വച്ച താരമാണ് നടി മീന. മലയാള സിനിമ മേഖലയിൽ ഒരു കാലത്ത് താരം ഭാഗ്യനായികയായി മാറുകയും ചെയ്തു. തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപോലെ സജീവമായാ താരം അഭിനയ മേഖലയിൽ നിന്ന് ഒരു ഇടവേള എടുക്കുകയും ചെയ്തിരുന്നു. ഇതിനോടകം തന്നെ  മുപ്പതോളം സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങാനും താരത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ  പണം തരും പടത്തിൽ അതിഥിയായി എത്തിയതിന്റെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടൻ മോഹൻലാലിനെ കുറിച്ച് താരം പറയുന്ന വാക്കുകളും വൈറലായി മാറിയിരിക്കുകയാണ്.

പൊതുവെ എല്ലാവരുമായി വർക്ക് ചെയ്യാനും ഞാൻ കംഫർട്ടാണ്. കുറച്ച് പേരോട് കൂടുതൽ കംഫർട്ടാണ്. അങ്ങനെയൊരാളാണ് മോഹൻലാൽ. എന്താണ് നമ്മുടെ കഴിവ്, താൽപര്യങ്ങൾ എല്ലാം അദ്ദേഹത്തിനറിയാം. നമ്മളെ നല്ല കൂളാക്കും അദ്ദേഹം. വർണ്ണപ്പകിട്ട് എന്ന ചിത്രം തന്നെ വിജയമായിരുന്നു. ലക്കി പെയർ എന്ന പേരും വന്നു. എന്റെ കരിയറിൽ കൂടുതൽ സിനിമകൾ ഞാൻ ചെയ്തതും ലാൽ സാറിനൊപ്പമാണ്. നന്നായി ദേഷ്യം വരുന്നയാളാണ് ഞാൻ. പെർഫെക്ഷനിസ്റ്റാണ് ഞാൻ. എല്ലാവരും പെർഫെക്റ്റായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. സെറ്റിൽ മീന ഉറക്കെ സംസാരിച്ച് പോലും കേട്ടിട്ടില്ലെന്നായിരുന്നു ലിന്റ പറഞ്ഞത്.

ദൃശ്യത്തിൽ തനിക്ക് കോസ്റ്റിയൂം ഒരുക്കിയത് ലിന്റയാണെന്നായിരുന്നു മീന പറഞ്ഞത്. ജീത്തു ജോസഫിന്റെ ഭാര്യയായ ലിന്റ വസ്ത്രാലങ്കാര രംഗത്ത് സജീവമാണ്. ദൃശ്യമെന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ഇഷ്ടമായെങ്കിലും താൻ അഭിനയിക്കുന്നില്ലെന്നായിരുന്നു മീന പറഞ്ഞത്. മകൾ ചെറിയ കുഞ്ഞായിരുന്നു. അതിനാൽ സിനിമകളൊന്നും ചെയ്യുന്നില്ലെന്ന തീരുമാനത്തിലായിരുന്നു. ചെറിയ മകളേയും വിട്ട് എങ്ങനെയാണ് പോവുകയെന്നതായിരുന്നു ആശങ്ക. ഈ കഥാപാത്രമായി നിങ്ങളെ കണ്ടുപോയി, എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂരാണ് തന്റെ തീരുമാനം മാറ്റിച്ചത്.

വിജയ് ചിത്രമായ തെരി എന്ന ചിത്രത്തിലൂടെ നൈനികയും അഭിനയ രംഗത്ത് എത്തിയിരുന്നു. 2009ൽ ആണ് മീനയുെ വിദ്യാസാഗറും തമ്മിൽ വിവാഹിതരായത്. നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിൽ ബാല താരമായി അഭിനയിച്ചാണ് മീന തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായികയായി എത്തിയത്. മലയാളത്തിൽ ആദ്യമായി നടി അഭിനയിച്ചത് സാന്ത്വനത്തിലായിരുന്നു. പിന്നീട് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളുടെ നായികയായി മീന അഭിനയിച്ചു. തമിഴ് സൂപ്പർ താരം രജനികാന്തിന്റെ കൂടെ ബാലതാരമായും നായികയായും മീന അഭിനയിച്ചിട്ടുമുണ്ട്.

Actress meena words about mohanlal movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക