വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയത്തിലൂടെയും മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറി മമ്മൂട്ടി പുത്തന്‍ ചിത്രത്തിലെ വേറിട്ട കഥാപാത്രമായി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുന്നു. പേരിടാത്ത പുതിയ ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമായാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്നത്. കുള്ളന്‍ വേഷത്തിനൊപ്പം മൂന്നു ഗെറ്റപ്പിലാണ് പുത്തന്‍ ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.
നടനായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കുള്ളന്റെ വേഷത്തില്‍ മമ്മൂട്ടി എത്തുന്നത്. പിവി ഷാജി കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. 'ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞു. ഒരു കുള്ളന്റെ വേഷമാണ് ചിത്രത്തില്‍ മമ്മൂക്ക കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുപ്പാണ് താരത്തിനുള്ളത്. പേരില്ലാത്ത കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നും ദുരൂഹതകളേറെയുള്ള, പിടികിട്ടാത്ത ഒരു കഥാപാത്രമാണ് ഇതെന്നുാണ് ഷാജി പറയുന്നത്.. കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
ഡബിള്‍സ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സോഹന്‍ സീനുലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സിനിമയുടെ പേരും കാസ്റ്റിംഗുമെല്ലാം തീരുമാനിക്കുന്നതേയുള്ളൂ. 2019 ല്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊന്തന്‍മാടയിലും ഉദ്യാനപാലകനിലും സൂര്യമാനസത്തിലും തനിയാവര്ത്തനത്തിലുമെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചിരുന്നു.