Latest News

ആന്‍ അഗസ്റ്റിനും താനും നല്ല സുഹൃത്തുക്കള്‍; സംവൃത സുനിലിനു തന്റെ ചേച്ചിയുടെ സ്ഥാനം; സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ച് നടി മീര നന്ദന്‍

Malayalilife
 ആന്‍ അഗസ്റ്റിനും താനും നല്ല സുഹൃത്തുക്കള്‍; സംവൃത സുനിലിനു തന്റെ ചേച്ചിയുടെ സ്ഥാനം; സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ച് നടി മീര നന്ദന്‍

സിനിമാതാരങ്ങള്‍ പലരും സിനിമയ്ക്കു പുറത്തും അടുത്ത സുഹൃത്തുക്കളാണ്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന കാലത്തും വിവാഹിതരായ ശേഷവുമൊക്കെ താരങ്ങള്‍ ഈ സൗഹൃദം കാത്തു സൂക്ഷിക്കാറുണ്ട്. അത്തരത്തില്‍ വര്ഷങ്ങളുടെ സൗഹൃദത്തിന്റെ ചിത്രങ്ങളും അവര്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ദിലീപിന്‍രെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ വെളളിത്തിരയിലേക്ക് എത്തിയ നടിയാണ് മീരാനന്ദന്‍. നായികയായും ഗായികയായും അവതാരകയായുമെല്ലാം മീര സ്‌ക്രീനില്‍ നിറഞ്ഞു നിന്നിരുന്നു. സിനിമയില്‍ നിന്നും ഇടവേളയെടുത്ത മീര ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്ത് വരികയാണ്. താരങ്ങള്‍ അതിഥികളായെത്തുന്ന മഴവില്‍ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയില്‍ മീരയും മൈഥിലിയും അതിഥികളായി എത്തിയപ്പോഴുളള വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഷോയില്‍ തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ചും താരം പങ്കുവച്ചിരുന്നു. ദുബായിലേക്ക് പോവാനെടുത്ത തന്റെ തീരുമാനം തെറ്റിയെന്ന് ഒരിക്കല്‍പ്പോലും തോന്നിയിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ്് അവതാരക മീരയോട് സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ച ചോദിച്ചത്. 

താനും ആനും നല്ല സുഹൃത്തുക്കളാണെന്നും സംവൃതയുമായും സൗഹൃദമുണ്ടെന്നമാണ് നടി പറഞ്ഞത്. സുഹൃത്തിനും അപ്പുറത്ത് നല്ലൊരു ചേച്ചി കൂടിയാണ് സംവൃത. താന്‍ കൊച്ചിയില്‍ വന്ന സമയത്ത് ഒരുമിച്ച് പുറത്ത് പോയപ്പോള്‍ നിങ്ങളിപ്പോഴും ഫ്രണ്ട്സാണോയെന്ന് ഒരു ചേച്ചി ചോദിച്ചതായും ഇതൊക്കെ ഇത്ര നടക്കാന്‍ പാടില്ലാത്ത കാര്യമാണോയെന്നായിരുന്നു തങ്ങള്‍ ചിന്തിച്ചതെന്നും മീര പറയുന്നു. ആരെങ്കിലും വേണമെന്ന് തനിക്ക് തോന്നിത്തുടങ്ങുമ്പോള്‍ അവരവിടെ ഉണ്ടാവാറുണ്ട്. രണ്ട് നായികമാര്‍ ഒരു സ്ഥലത്ത് എത്തുമ്പോള്‍ പുറമേ സൗഹൃദം നടിക്കുമെങ്കിലും പറ്റില്ലെന്ന് പറയുന്നവരുണ്ടാകാം, എന്നാല്‍ നല്ല സൗഹൃദവും സിനിമയിലുണ്ടെന്നും മീര പറയുന്നു.

വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനമെടുത്തത് സംവൃതചേച്ചിയായിരുന്നുവെന്ന് മീര പറയുന്നു. അങ്ങനെ വേണമെന്നായിരുന്നു പുള്ളിക്കാരി ആഗ്രഹിച്ചത്. അത് ശരിക്കും ആസ്വദിക്കുന്നുണ്ട്. മുന്‍പൊരിക്കല്‍ യുഎസില്‍ പോയപ്പോള്‍ കണ്ടിരുന്നു. മീരയെ പോലെ തന്നെ ദിലീപ് ചിത്രത്തിലൂടെയാണ് സംവൃതയും വെളളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. രസികന്‍ എന്ന ചിത്രത്തിലൂടെ എത്തിയ സംവൃത പിന്നീട് ഒട്ടനവധി വേഷങ്ങളിലൂടെ തിളങ്ങി. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന സംവൃത നാളുകള്‍ക്ക് ശേഷം നായികനായകനിലൂടെ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നെന്നും. ഇതിന് പിന്നാലെയായി ബിജു മേനോന്‍ ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ് നടത്തുകയാണ് സംവൃത. 

 

 

Read more topics: # Actress,# Meera Nandan,# film,# friendship
Actress Meera Nandan about her friendship in film industry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES