Latest News

അലീമയെ തേടി 50 വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞബ്ദുള്ളയെത്തുന്നു....! തൊണ്ണൂറുകാരനായി ചിത്രത്തിലെത്തുന്നത് ഇന്ദ്രന്‍സ്...!

Malayalilife
topbanner
അലീമയെ തേടി 50 വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞബ്ദുള്ളയെത്തുന്നു....! തൊണ്ണൂറുകാരനായി ചിത്രത്തിലെത്തുന്നത് ഇന്ദ്രന്‍സ്...!

ഷാനു സമദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തില്‍ തൊണ്ണൂറുകാരനായി ഇന്ദ്രന്‍സ് എത്തുന്നു. കുഞ്ഞബ്ദുള്ള എന്ന കേന്ദ്രകഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്.  മുംബൈയിലെ ബീവണ്ടിയില്‍നിന്ന് 50 വര്‍ഷങ്ങള്‍ക്കുശേഷം അലീമ എന്ന സ്ത്രീയെ അന്വേഷിച്ചെത്തുന്ന കുഞ്ഞബ്ദുള്ളയുടെ യാത്രയാണ് ചിത്രത്തിന് വിഷയം.

ചിത്രത്തില്‍ ബാലു വര്‍ഗീസ്, ശ്രീജിത്ത് രവി, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, മീരാവാസുദേവ്, രചനാ നാരായണന്‍കുട്ടി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 18ന് കോഴിക്കോട് ആരംഭിക്കും.

തിരുവനന്തപുരംമുതല്‍ വയനാടുവരെ നടത്തുന്ന യാത്രയും ബുദ്ധിമുട്ടുകളും പ്രതിസന്ധികളും നര്‍മത്തിലൂടെ പറയുന്ന ചിത്രമാണിത്.
നോബി, പ്രേംകുമാര്‍, രാമു, മാമുക്കോയ, ജാഫര്‍ ഇടുക്കി, നസീര്‍ സംക്രാന്തി, കെ.പി.എ.സി. ലീലാമണി, സാവിത്രി ശ്രീധരന്‍, രജനി മുരളി എന്നിവരാണ് മറ്റ് താരങ്ങള്‍.

Read more topics: # indrans,# mohabathin kunjabdulla,# film
indrans,mohabathin kunjabdulla,film

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES