മമ്മൂട്ടി ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് പോക്കിരിരാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നു. മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് ഒരുക്കുന്ന ചിത്രത്തിന്റെ പേര് മധുരരാജ എന്നാണ്. ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് പുരോഗമിക്കുകയാണ്. മധുരരാജയാകാന്‍ മെഗാ സ്റ്റാര്‍ കഴിഞ്ഞദിവസം സെറ്റില്‍ ജോയിന്‍ ചെയ്തതോടെ മധുരരാജയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.രാജയെ അനുസ്മരിപ്പിക്കുന്ന അതേ ലുക്കിലാണ് ഇത്തവണയും അദ്ദേഹമെത്തിയത്. വെളുത്ത നിറത്തിലുള്ള മുണ്ടും ഷര്‍ട്ടിനുമൊപ്പം കസവ് ഷാളുമണിഞ്ഞ് നിറയെ ആഭരണവും ധരിച്ചതാണ് മമ്മൂട്ടിയുടെ ലുക്ക്. ഒറ്റയടിക്ക് കണ്ടാല്‍ പോക്കിരിരാജയാണോ എന്ന് തോന്നിപ്പോകും.
പുലിമുരുകന് ശേഷം വൈശാഖ്- ഉദയകൃഷ്ണ- പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് മമ്മൂട്ടിയും പൃഥ്വിരാജുമായിരുന്നു പോക്കിരിരാജയില്‍ പ്രധാനവേഷങ്ങളിലെത്തിയത്. എന്നാല്‍ ഇത്തവണ മധുരരാജയ്ക്കൊപ്പം പൃഥ്വിയില്ല. പകരം തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവന്‍,സലിം കുമാര്‍, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിത്രം ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ റിലീസിനെത്തും.