രാജാ ട്രിപ്പിൾ സ്‌ട്രോംഗെന്ന് മമ്മൂക്ക പറഞ്ഞത് ചുമ്മാതല്ല; മധുരരാജ തീയറ്ററുകളെ ഉത്സപ്പറമ്പുകൾ ആക്കുമ്പോൾ ചിത്രത്തിന് മൂന്നാം ഭാഗവും വരുന്നു

Malayalilife
topbanner
രാജാ ട്രിപ്പിൾ സ്‌ട്രോംഗെന്ന് മമ്മൂക്ക പറഞ്ഞത് ചുമ്മാതല്ല; മധുരരാജ തീയറ്ററുകളെ ഉത്സപ്പറമ്പുകൾ ആക്കുമ്പോൾ ചിത്രത്തിന് മൂന്നാം ഭാഗവും വരുന്നു

 തീയറ്ററുകളെ പൂരപ്പറമ്പുകളാക്കി മുന്നേറുകയാണ് മമ്മൂട്ടിയുടെ മധുരരാജ. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മധുര രാജ റിലീസിനെത്തിയത് ആരാധകർക്ക് ഉത്സവമായി മാറി. ബോക്‌സോഫീസിൽ വിജയമാകും ഈ സിനിമ എന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ. അതേസമയം പ്രേക്ഷകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടി പുറത്തുവരുന്നുണ്ട്. രാജ വെറും സ്‌ട്രോംഗല്ല...ട്രിപ്പിൾ സ്‌ട്രോംഗാണ് എന്നതു തന്നെയാണിത്.

മമ്മൂക്ക് പറഞ്ഞതു പോലെ ചിത്രത്തിന് മൂന്നാംഭാഗമെന്ന വമ്പൻ സർപ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. സിനിമയുടെ അവസാനമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കേരളത്തിലാകമാനം 261 സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം നെൽസൺ ഐപ്പാണ്.

മമ്മൂട്ടിയുടെ മാസ് രംഗങ്ങളും തമാശയും നിറഞ്ഞു നിൽക്കുന്ന ആദ്യ പകുതി വേറെ ലെവലാണെന്ന് ആരാധകർ പറയുന്നു.പുലിമുരുകന്റെ ചരിത്ര വിജയത്തിനു ശേഷമാണ് മധുരരാജയുമായി വൈശാഖ് എത്തുന്നത്. അനുശ്രീ, അന്ന രാജൻ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ.

ജയ്, നെടുമുടി വേണു, വിജയരാഘവൻ, സലീം കുമാർ, അജു വർഗീസ്, സിദ്ദിഖ്, നരേൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തത് ഛായാഗ്രഹണം ഷാജികുമാറും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു.

Read more topics: # Mammookka,# Maduraraja,# third part
Mammookka Maduraraja third part

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES