Latest News

ഞാന്‍ മമ്മൂട്ടി എന്ന നടന്റെ വലിയ ഫാനാണ്; എന്നും മമ്മൂട്ടിയൊടൊപ്പം താമസിക്കാന്‍ ഭാഗ്യം ചെയ്ത ഫാനായതുകൊണ്ടാണ് ഞാന്‍ ഇപ്പോഴും വീട് മാറി താമസിക്കാന്‍ വൈകുന്നത്; വാപ്പച്ചിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

Malayalilife
 ഞാന്‍ മമ്മൂട്ടി എന്ന നടന്റെ വലിയ ഫാനാണ്; എന്നും മമ്മൂട്ടിയൊടൊപ്പം താമസിക്കാന്‍ ഭാഗ്യം ചെയ്ത ഫാനായതുകൊണ്ടാണ് ഞാന്‍ ഇപ്പോഴും വീട് മാറി താമസിക്കാന്‍ വൈകുന്നത്; വാപ്പച്ചിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

രാധകരുടെ സ്‌നേഹത്തിനും ആരവങ്ങൾക്കും നടുവിലാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും സ്ഥാനം.പൊതുവേദികളിലും ചടങ്ങുകളിലും ഇരുവരുമെത്തുമ്പോൾ അണപൊട്ടുന്ന ആരാധകരുടെ ആവേശം തന്നെയാണ് അതിന് തെളിവ്. എന്നാൽ മമ്മൂട്ടിയോട് മകനായ ദുൽഖറിനുള്ള സ്‌നേഹവും ആരാധനയും വെളിവാക്കുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മമ്മൂട്ടി എന്ന നടന്റെ വലിയ ആരാധകനാണ് താനെന്നും എന്നും അദ്ദേഹത്തോടൊപ്പം കഴിയാൻ ഭാഗ്യം ലഭിച്ച ആളായതിനാലാണ് വീട് മാറാൻ കഴിയാത്തതെന്നും മനോരമയുമായുള്ള അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.

ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുടെ മകനാണെന്ന പേടി ഉള്ളിലുണ്ടായിരുന്നു. വാപ്പച്ചിയുടെ പേരു ചീത്തയാക്കുമോ എന്നായിരുന്നു പേടി. പക്ഷേ പിന്നീടു അതിന്റെ പേരിൽ പേടിച്ചിട്ടില്ല. ഞാൻ അഭിനയിക്കണണെന്നു ഉമ്മച്ചിക്കു മനസിലെവിടെയോ ആഗ്രഹമുണ്ടായതായി പലപ്പോഴും തോന്നിയിട്ടുണ്ട്.' ദുൽഖർ പറയുന്നു.

ജീവിതത്തിൽ ഏറെ പ്രിയപ്പെട്ടതും കാത്തിരിക്കുന്നതും മമ്മൂട്ടിയുമൊത്തുള്ള യാത്രയാണെന്ന് ദുൽഖർ പറഞ്ഞു.' എല്ലാ കൊല്ലവും യാത്ര പോകും. അപ്പോൾ വാപ്പച്ചി ഞങ്ങളുടെതു മാത്രമാകും. കുറെ ഡ്രൈവ് ചെയ്യും, ഫോട്ടോയെടുക്കും, ഭക്ഷണം കഴിക്കും. ഒരിക്കലും അത്തരം യാത്രകൾ മുടക്കാറില്ല. നടനും താരവുമൊന്നുമല്ലാത്ത സഹപാഠിയായി മാത്രം വാപ്പച്ചി മാറുന്നതു കാണാൻ സന്തോഷമാണ്. എത്ര തിരക്കുണ്ടെങ്കിലും വീട്ടിലെ ഏതു കാര്യത്തിനും വാപ്പച്ചി വരും. എല്ലാ തിരക്കുകളും ഞങ്ങൾക്കു വേണ്ടി മാറ്റിവെയ്ക്കുന്ന വാപ്പച്ചിയെ കണ്ടാണു ഞാൻ വളർന്നത്.' നടൻ കൂട്ടിച്ചേർത്തു.

Dulquer salman says about his father Mammookka

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES