ഏത് സമയത്തും മമ്മൂക്കയുടെ വീട്ടില്‍ ചെന്ന് ഭക്ഷണം വാങ്ങിക്കഴിക്കാനുളള സ്വാതന്ത്രം ഉണ്ടായിരുന്നു; തന്നെ നന്നായി ഡ്രസ്സ് ചെയ്യിച്ച് വിടുമായിരുന്നു; മമ്മൂക്കയുമായുളള ആത്മബന്ധത്തെക്കുറിച്ച് ദിലീപ് 

Malayalilife
ഏത് സമയത്തും മമ്മൂക്കയുടെ വീട്ടില്‍ ചെന്ന് ഭക്ഷണം വാങ്ങിക്കഴിക്കാനുളള സ്വാതന്ത്രം ഉണ്ടായിരുന്നു; തന്നെ നന്നായി ഡ്രസ്സ് ചെയ്യിച്ച് വിടുമായിരുന്നു; മമ്മൂക്കയുമായുളള ആത്മബന്ധത്തെക്കുറിച്ച് ദിലീപ് 

സിനിമയിലെ ഒട്ടുമിക്ക താരങ്ങളുമായി അടുത്ത സൗഹൃദം ഉളളയാളാണ് ദിലീപ്. സ്വന്തം ജ്യേഷ്ഠന്‍മാരെ പോലെയാണ്  താരത്തിന്റെ സിനിമിലെ സൂപ്പര്‍സ്റ്റാറുകളൊക്കെ. മമ്മൂക്ക മോഹന്‍ലാല്‍ സുരേഷ്‌ഗോപി എന്നിവരുമായിട്ടൊക്കെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് ദിലീപ്. മമ്മൂക്കയുമായുളള ാത്മബന്ധത്തെക്കുറിച്ചുളള താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

മമ്മൂക്ക തനിക്ക് മൂത്ത സഹോദരനെ പോലെയാണ് എന്ന് ദിലീപ് പറയുന്നു. കരിയറിന്റെ തുടക്കത്തിലെല്ലാം പിന്തുണ നല്‍കി അദ്ദേഹം കൂടെയുണ്ടായിരുന്നു.ആലുവയിലെ വീടിനടുത്ത് ഇടിയും മിന്നലും എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. ഞാന്‍ വളരെ അത്ഭുതത്തോടെയാണ് അതിന്റെ ചിത്രീകരണവും കാര്യങ്ങളുമെല്ലാം കണ്ടുനിന്നത്.

പിന്നെ അതിന്റെ ഒരുപാട് സീനുകള് ആലുവ, ദേശം പരിസരങ്ങളില്‍ എല്ലാം ചിത്രീകരിച്ചിരുന്നു. പിന്നീട് മമ്മൂട്ടിയെന്ന ആ വലിയ നടന്റെ കൂടെ സംവിധാന സഹായിയായി ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു.മഴയെത്തും മുന്‍പേ എന്ന സിനിമയിലായിരുന്നു അത്. അതിന് മുന്‍പ് അദ്ദേഹവുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞത് സൈന്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ്. ഞാനും അതില് ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. അന്ന് തമാശകളൊക്കെ പറഞ്ഞ് സെറ്റില്‍ സമയം ചെലവഴിച്ചത് മമ്മൂക്കയുടെ കൂടെയായിരുന്നു.

അന്ന് മുകേഷേട്ടനും കൂടെയുണ്ടായിരുന്നു. പിന്നീട് ഞാന്‍ കമല്‍ സാറിന്റെ കൂടെ മഴയെത്തുംമുന്‍പേയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് മാനത്തെ കൊട്ടാരത്തിലും അഭിനയിക്കുന്നത്. അപ്പോ എന്നും ചിത്രീകരണത്തിനിടെ മമ്മൂക്ക പറയുമായിരുന്നു നിന്നില്‍ ഒരു സംവിധായകനുണ്ടെന്ന്.

ഏത് സമയത്തും എനിക്ക് മമ്മൂക്കയുടെ വീട്ടില്‍ ചെന്ന് ഇത്താ എനിക്ക് കുറച്ച് ഭക്ഷണം വേണം എന്നൊക്കെ പറയാനുളള സ്വാതന്ത്ര്യം മമ്മൂക്ക എനിക്ക് തന്നിരുന്നു. ഞാന്‍ ഏതെങ്കിലും സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള് ചെയ്യുകയാണെങ്കില്‍ അതിന്റെ സ്റ്റിലില്‍ എന്തെങ്കിലും കുഴപ്പങ്ങളൊക്കെ ഉണ്ടെങ്കില്‍ മമ്മൂക്ക വിളിക്കാറുണ്ട്. കുഞ്ഞിക്കൂനന്‍ സമയത്തൊക്കെ അദ്ദേഹം വിളിച്ചിരുന്നു.

എന്നിട്ട് മേക്കപ്പ്മാനോട് അത് ശരിയാക്കാന്‍ പറയണം എന്നൊക്കെ പറയുമായിരുന്നു. പിന്നീട് ഒറ്റപ്പാലത്ത് ഈ പുഴയും കടന്ന്, ഉദ്യാനപാലകന്‍ തുടങ്ങിയ സിനിമകളുടെ ചിത്രീകരണത്തിനിടെ ഞാനും മമ്മൂക്കയും അടുത്തടുത്ത റൂമുകളിലായിരുന്നു താമസിച്ചത്. അന്ന് ഉദ്ഘാടനത്തിന് ഒകെ പോവുകയാണെങ്കില്‍ എന്നെകൊണ്ട് നന്നായി ഡ്രസൊക്കെ ചെയ്യിപ്പിച്ച ശേഷമായിരുന്നു അദ്ദേഹം വിടുകയെന്നും ദിലീപ് പറയുന്നു.
 

Read more topics: # dileep about,# friendship with,# mammookka
dileep about friendship with mammookka

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES