മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം 100 കോടി ക്ലബ്ലിലെത്തിയ വാർത്ത അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. ഇപ്പോളിതാ ചിത്രം പ്രദർശനം തുടരവെ തിയേറ്ററുകളെ ആരവത്തിലക്കുന്ന ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. 2.38 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണിത്. മമ്മൂട്ടി തന്നെയാണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം.
പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റർ ഹെയ്ൻ ആയിരുന്നു മധുരരാജയുടെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചത്.പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തിയ ചിത്രത്തിൽ അനുശ്രീ,ജയ് നെടുമുടി വേണു, സലിം കുമാർ തുടങ്ങിയവരും വേഷമിട്ടിരുന്നു.
മെയ് 27 നാണ് മധുരരാജ നൂറ് കോടി ക്ലബിൽ ഇടം പിടിച്ച റിപ്പോർട്ട് പുറത്തുവന്നത്. ചിത്രം വേൾഡ് വൈഡ് ബോക്‌സ് ഓഫീസിൽ നിന്നും 104 കോടി കളക്റ്റ് ചെയ്‌തെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 45 ദിവസങ്ങൾ കൊണ്ടാണ് 'മധുരരാജ' ഈ നേട്ടം കൈവരിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവായ നെൽസൺ ഐപ്പും റിപ്പോർട്ട് സ്ഥിതീകരിക്കുന്നുണ്ട്.
ഇതോടെ നൂറുകോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ ചിത്രമാകുകയാണ് 'മധുരരാജ'. നൂറുകോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന പ്രത്യേകതയും 'മധുരരാജ'യ്ക്കുണ്ട്.
ചിത്രം നൂറ് കോടി ക്ലബിലെത്തിയതോടെ ഒരു പ്രവചന കഥ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അന്നേ ചിത്രം നൂറുകോടി ക്ലബ്ബിലെത്തുമെന്നു താൻ പ്രവചിച്ചെന്നും അന്ന് പലരും തന്നെ പൊങ്കാലയിട്ടെന്നും ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മക്കളേ..
മമ്മൂക്കയുടെ 'മധുര രാജ' സിനിമ ഇതു വരെ 100 കോടി രൂപ കളക്ഷ9 ഉണ്ടാക്കി എന്നു അവരുടെ പരസ്യത്തില് പറയുന്നു.ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളില് വമ്പൻ കളക്ഷനോടെ ഈ ചിത്രം പ്രദർശനം തുടരുന്നുണ്ടാവാം..
All the best..
ഈ സിനിമ ഇറങ്ങും മുമ്പേ ഇതൊരൂ 200 കോടി club. ല് പുഷ്പം പോലെ കയറുമെന്ന് ഞാ9 ചെറിയൊരു അഭിപ്രായം പറഞ്ഞപ്പോള് പലരും എന്നെ പൊന്കാല ഇട്ടു. ഇപ്പോ എങ്ങനുണ്ട് ?
Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല , മഹാ പാവമാ.