Latest News

മോഹമുന്തിരി വാറ്റിയ രാവിൽ ആടി പാടി സണ്ണി ലിയോൺ; ആരാധകർ കാത്തിരുന്ന മധുരരാജയിലെ ഐറ്റം ഡാൻസിന്റെ വീഡിയോയ്ക്ക് വമ്പൻ വരവേല്പ്; മണിക്കൂറുകൾ കൊണ്ട് കണ്ടത്‌ ലക്ഷക്കണക്കിന് ആളുകൾ

Malayalilife
മോഹമുന്തിരി വാറ്റിയ രാവിൽ ആടി പാടി സണ്ണി ലിയോൺ; ആരാധകർ കാത്തിരുന്ന മധുരരാജയിലെ ഐറ്റം ഡാൻസിന്റെ വീഡിയോയ്ക്ക് വമ്പൻ വരവേല്പ്; മണിക്കൂറുകൾ കൊണ്ട് കണ്ടത്‌ ലക്ഷക്കണക്കിന് ആളുകൾ

സണ്ണി ലിയോൺ ആദ്യമായി മലയാളത്തിൽ എത്തിയ ചിത്രമാണ് മധുരരാജ. വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രത്തിലെ ഒരു ഐറ്റം ഡാൻസ് നമ്പറിലാണ് സ്ണ്ണി അഭിനയിച്ചത്. ചിത്രം തീയേറ്ററുകളിലെത്തിയപ്പോഴും സണ്ണിലിയോൺ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ മമ്മൂട്ടി നായകനായെത്തിയ മധുരരാജയിലെ ബോളിവുഡ് സൂപ്പർ നായിക സണ്ണി ലിയോൺ തകർത്താടിയ ഐറ്റം ഡാൻസിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനം ഗോപി സുന്ദറിന്റെ സംഗീതത്തിൽ സിതാര കൃഷ്ണകുമാറാണ് ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ മമ്മൂട്ടിയുടെ സാന്നിധ്യവുമുണ്ട്. സണ്ണിയുടെ തകർപ്പൻ ഡാൻസ് തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ഒരു അടിപൊളി ഗാനത്തിനു വേണ്ട എല്ലാ ചേരുവകളും ചേർത്താണ് ഗാനം എത്തുന്നത്. മികച്ച പ്രതികരണമാണു ഗാനത്തിനു സോഷ്യൽമീഡീയയിൽ ലഭിക്കുന്നത്. റിലീസ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ ഗാനം യൂട്യൂബിൽ ഗാനം തരംഗമാകുകയാണ്.

അതേ സമയം മമ്മൂട്ടി നായകനായി എത്തിയ, മധുരരാജ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്. ചിത്രം 50 കോടി ക്ലബ്ബിലെത്തിയെന്നതാണ് കളക്ഷൻ സംബന്ധിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ട പുതിയ വാർത്ത. പത്ത് ദിവസത്തിനുള്ളിൽ 58.7 കോടി രൂപയാണ് മധുരരാജ മൊത്തം നേടിയത്. ആദ്യ ദിനം തന്നെ 9.12 കോടി രൂപ നേടിയിരുന്നു. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്.

ഉദയ് കൃഷ്ണയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 2010ൽ പ്രദർശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാർ തുടങ്ങിയവർ മധുരരാജയിലുമുണ്ടായിരുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റർ ഹെയ്ൻ ആയിരുന്നു മധുരരാജയുടെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചത്.

Read more topics: # Maduraraja,# Sunny leone,# item dance,# video
Maduraraja Sunny leone item dance video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES