റിലീസ് പിന്നീട്ട് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ മധുരരാജ 50 കോടി ക്ലബിലേക്ക്. മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മധുരരാജ പത്ത് ദിവസം കൊണ്ട് തീയറ്ററില്‍ നിന്ന് സ്വന്തമാക്കിയത് 58.7 കോടിരൂപയാണ്. ആദ്യദിനം മധുരരാജ 9.12 കോടി രൂപ ബോക്സ് ഓഫീസില്‍ നിന്നും നേടിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മധുരരാജ.
നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച മധുരരാജ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയത്. വൈശാഖിന്റെ തിരക്കഥയിലുംസംവിധാനത്തിലും പുറത്തിറങ്ങിയ പോക്കിര രാജയുടെ മഹാവിജയത്തിന് ശേഷം 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മധുരാജയുമായി വൈശാഖ് ഉദയകൃഷ്ണ മമ്മൂട്ടി ടീമൊന്നിച്ചത്. മാസ് കോമഡി എന്റര്‍ടെയ്ന്‍മെന്റ് എന്ന നിലയിലാണ് സിനിമ വിജയപ്രദര്‍ശനം തുടരുന്നത്.
.ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ,ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ്, അനുശ്രീ, ഷംനാ കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.